Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2026 20:37 IST
Share News :
തലയോലപ്പറമ്പ്: പതിറ്റാണ്ടുകളായി തകർന്ന് കിടന്ന ഗ്രാമീണ റോഡ് പുനർനിർമ്മിച്ച് നൽകി ലയൺസ് ക്ലബ്. മറവൻതുരുത്ത് പഞ്ചായത്ത് ഒൻപതാം വാർഡിലെ ചുങ്കം - അറുപതിൽ റോഡാണ് വൈക്കം ലയൺസ് ക്ലബ് നിർമ്മിച്ചു നൽകിയത്. തകർന്നു കിടന്ന ഒന്നര കിലോമീറ്ററോളം വരുന്ന റോഡ്
15.60 ലക്ഷം രൂപ വിനിയോഗിച്ച് ലയൺസ് ക്ലബ് പൂർണ്ണമായും ടാറിംഗ് പൂർത്തിയാക്കി നൽകുകയായിരുന്നു. ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ വിന്നി ഫിലിപ്പ് ഉദ്ഘാടനംചെയ്തു. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ, ലയൺസ് ക്ലബ് പ്രസിഡൻ്റ് ബി.ജയകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി തങ്കരാജ്, ബ്ലോക്ക് പഞ്ചായത്തംഗം പി.വി ഹരിക്കുട്ടൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.കെ.മല്ലിക, ബിന്ദു സുനിൽ, ബിന്ദു പ്രദീപ്, വൈക്കം ലയൺസ് ക്ലബ് അംഗങ്ങളായ മാർട്ടിൻ ഫ്രാൻസിസ്, ചാക്കോ, ബിമൽ. സി .ശേഖർ, മാത്യൂ കെ ജോസഫ് ,വി.വി.സുരേഷ്കുമാർ, പി.എൻ.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകിയ ക്ലബ് അംഗം കൂടിയായ ബൈജു മാണിയെ ചടങ്ങിൽ ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.