Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏഴ് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യം; നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി

01 Jan 2025 22:35 IST

R mohandas

Share News :

ചാത്തന്നൂർ:20 വര്‍ഷമായി കൊല്ലം ഈസ്റ്റ് വില്ലേജില്‍ റവന്യൂ പുറമ്പോക്കില്‍ മുനീശ്വരം സ്വാമി ക്ഷേത്രത്തിന്റെ പുറകുവശം താമസിക്കുന്ന ഏഴ് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്ന ആവശ്യമായാണ് രാജു വര്‍ഗീസ് അദാലത്തിനു എത്തിയത്.

അംഗപരിമിതനായ രാജു വര്‍ഗീസും മറ്റു കുടുംബങ്ങളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ദാരിദ്ര്യ രേഖയില്‍ താഴെ ഉള്ളവരുമാണ്. കൊല്ലം കോര്‍പ്പറേഷന്റെ അതിര്‍ത്തിക്കുള്ളില്‍ എസ് വളവില്‍ 16 അടി താഴ്ചയില്‍ ആണ് ഇവര്‍ താമസിക്കുന്നത്. 50 വര്‍ഷം വസ്തു കരവും അടച്ചിട്ടുണ്ട്. എന്നാല്‍ കൈവശരേഖ കൊണ്ട് മാത്രം മുതല്‍ പേരോ വീട്ടുപേരോ മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. മറ്റു പല ആവശ്യങ്ങള്‍ക്കും പട്ടയം അനിവാര്യമാണ്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. സമീപത്തുള്ള മറ്റ് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചതായി ഇവര്‍ പറയുന്നു. അപേക്ഷ പരിഗണിച്ച മന്ത്രി കെ എന്‍ ബാലഗോപാല്‍ പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയ ആശ്വാസത്തിലാണ് ഇവര്‍ മടങ്ങിയത്.

Follow us on :

More in Related News