Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജര്‍മനിയില്‍ മരിച്ചയാളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും

17 Feb 2025 09:27 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര : കഴിഞ്ഞ ദിവസം ജര്‍മനിയില്‍ നിര്യാതനായ കോടാലി സ്വദേശി സണ്ണി ബാബുവിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തും. പോളണ്ടില്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്ന സണ്ണിബാബു(48) കഴിഞ്ഞ 31ന് പോളണ്ടില്‍ നിന്ന് ജര്‍മനിയിലേക്ക് ട്രക്കുമായി പോകുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മരിച്ചത്. കോടാലി അന്നാംപാടം ചെതലന്‍ വീട്ടില്‍ ദേവസിക്കുട്ടിയുടെ മകനാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിലെത്തുന്ന മൃതദേഹം വൈകുന്നേരം അഞ്ചിന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.


Follow us on :

More in Related News