Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് ക്യാമ്പയിനും ബോധവല്‍ക്കരണ ക്ലാസും

13 Dec 2024 19:18 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: ക്ഷീര വികസന വകുപ്പ് ജില്ലാ പാല്‍ഗുണ നിയന്ത്രണ വിഭാഗത്തിന്റെയും കോലാനി ക്ഷീര സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പശുക്കള്‍ക്കിടയില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ചടങ്ങില്‍ ക്ഷീര വികസന വകുപ്പും ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡും സംയുക്തമായി നടപ്പാക്കുന്ന ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് ക്യാമ്പയിനും നടന്നു. കോലാനി കെ.വി.എം.എസ് ഹാളില്‍ നടന്ന പരിപാടി നഗരസഭ കൗണ്‍സിലര്‍ കവിത വേണു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ജെ. മാത്യു കാലാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷകര്‍ക്ക് പാല്‍ വിലയ്ക്ക് പുറമേ ഏഴ് രൂപ അധിക വില നല്കുന്നതിന്റെ വിതരണ ചടങ് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ പി ആന്റ് എല്‍ ഹെഡ് ശ്രീവിദ്യ ജി നിര്‍വഹിച്ചു. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം 

ക്ഷീര വികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ അഞ്ചു കുര്യന്‍ നിര്‍വഹിച്ചു. ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളുടെ ധനസഹായം വിതരണ ചടങ്ങ് തൊടുപുഴ ക്ഷീര വികസന ഓഫീസര്‍ ജാസ്മിന്‍ സി.എ. നിര്‍വഹിച്ചു. സബ്സിഡി വിതരണവും ചടങ്ങില്‍ നടന്നു. സംഘം ഭരണസമിതി അംഗം ടി.ജി. സുകുമാരന്‍, സംഘം സെക്രട്ടറി ബിപിന്‍രാജ്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.നിഷാന്ത് എം പ്രഭ, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ആഗിമോള്‍ ആന്റണി, 

ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് ടെക്‌നീഷ്യന്‍ നെല്‍സണ്‍ കെ തോമസ്, മില്‍മ സൂപ്പര്‍വൈസര്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബോധവല്‍ക്കരണ ക്ലാസും നടന്നു


Follow us on :

More in Related News