Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച കെ.എം ഗോപിനാഥിനെ സിപിഐഎം ആദരിച്ചു

01 Jun 2025 15:36 IST

Saifuddin Rocky

Share News :


മുതുവല്ലൂർ: മലപ്പുറം ജില്ലയിൽ ഉന്നത പദവിയിൽ സ്തുത്യർഹമായ സേവനം ചെയ്ത് വിരമിച്ച കെ.എം ഗോപിനാഥിനെ സിപിഐഎം മുതുവല്ലൂർ ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു. ആരോഗ്യ വകുപ്പിൽ നിന്ന് മെയ് 31 ന് പടിയിറങ്ങിയ കെ.എം ഗോപിനാഥ്‌ നിലവിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ആയിരുന്നു.

സർവ്വീസ് സംഘടനാരംഗത്തും സജീവമായ ഇദ്ദേഹം എൻ ജി ഒ യൂണിയനിലും കെ ജി ഒ എ യിലും മികച്ച സംഘാടകനായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ KGOA മലപ്പുറം മഞ്ചേരി ഏരിയാ ട്രഷററാണ്.

ബ്രാഞ്ച് സെക്രട്ടറി ജയശങ്കൾ ബാബു വി, കെ. നാരായണൻ കുട്ടി, മറ്റ് ബ്രാഞ്ച് അംഗങ്ങൾ എന്നിവർ ചേർന്നാണ് ആദരവ് നൽകിയത്.

Follow us on :

More in Related News