Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ പി.കെ.ഭരതന് മുഖ്യമന്ത്രിയുടെ അഗ്നിശമനസേവാ മെഡൽ

14 Aug 2025 22:17 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: മികച്ച സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ അഗ്നിശമന സേവാമെഡൽ പുരസ്കാരത്തിന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ പി .കെ. ഭരതൻ അർഹനായി. 

സേനയിലെ ഉദ്യോഗസ്ഥരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ അതാത് വർഷങ്ങളിൽ നൽകുന്ന അംഗീകാരമാണ് മുഖ്യമന്ത്രിയുടെ അഗ്നിശമനസേവാ പുരസ്കാരം. 


1996 ൽ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം മുണ്ടക്കൈ , ചൂരൽമല , കട്ടിപ്പാറ ഉരുൾപൊട്ടൽ ഉൾപ്പെടെ ഒട്ടനവധി ദുരന്തമുഖങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും നേതൃത്വപരമായ പങ്കുവഹിക്കുകയും വകുപ്പ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം ലഭിച്ചിട്ടുള്ള തുമാണ്. രണ്ടുമാസം മുമ്പാണ് പേരാമ്പ്ര നിലയത്തലവനായി ചുമതലയേറ്റത്. എകരൂൽ രാജഗിരി സ്വദേശിയാണ്.

ബാലുശ്ശേരി ബോയ്സ് സ്കൂൾ അധ്യാപികയായ നിഷയാണ് ഭാര്യ, വിദ്യാർത്ഥികളായ നിഹാര ഭരത്, നിർണവ് എന്നിവർ മക്കളാണ്.

Follow us on :

Tags:

More in Related News