Sun Jun 1, 2025 7:45 PM 1ST

Location  

Sign In

സി.പി.ഐ കൊയിലാണ്ടി മണ്ഢലം സമ്മേളനം മെയ് 10 , 11 തിയ്യതികളിൽ

08 May 2025 09:55 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി:സി.പി.ഐ. 25ാം പാർട്ടി

കോൺഗ്രസ്സിന്റെ മുന്നോടിയായുള്ള കൊയിലാണ്ടി മണ്ഡലം സമ്മേളനം മെയ് 10, 11 തീയതികളിലായി കൊയിലാണ്ടിയിൽ നടക്കും. മെയ് 10 ന് വി.ആർ. വിജയരാഘവൻ മാസ്റ്റർ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും പ്രഭാഷകനുമായ അജിത്ത്

കൊളാടി ഉദ്ഘാടനം ചെയ്യും. 


മെയ് 11 ന് കൊയിലാണ്ടി ടൗൺഹാളിൽ എം.നാരായണൻ മാസ്റ്റർ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ കൗൺസിൽ അംഗം അഡ്വ: പി. വസന്തം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ, ആർ.ശശി, ആർ. സത്യൻ, പി.കെ. കണ്ണൻ എന്നിവർ പങ്കെടുക്കും.

Follow us on :

Tags:

More in Related News