Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുടര്‍ച്ചയായ വന്യമൃഗ ആക്രമണം: സത്വര നടപടി വേണം:മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

29 Dec 2024 21:58 IST

ജേർണലിസ്റ്റ്

Share News :





തൊടുപുഴ: കാട്ടാനയെ ഓടിക്കാന്‍ ദിവസങ്ങളായി വനാതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കേണ്ടി വന്ന നിസഹായരായ മനുഷ്യരുടെ വേദന മനസിലാക്കാന്‍ ഇനിയെങ്കിലും ഭരണകര്‍ത്താക്കളും വനംവകുപ്പ് അധികൃതരും തയ്യാറാകണമെന്ന് കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആവശ്യപ്പെട്ടു. മുള്ളരിങ്ങാട്ടെ അമര്‍ എന്ന യുവാവിന്റെ ദാരുണമായ മരണം വന്യ മൃഗങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ വനം വകുപ്പ് പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ്. ഓരോ ദുരന്തം ഉണ്ടാകുമ്പോഴും, വെള്ളത്തില്‍ വരച്ച വര പോലെ, വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ, ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍, ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ല എന്നുള്ളത് ഖേദകരമാണ്. അമറിന്റെ കുടുംബത്തിന് മനുഷ്യത്വപരമായ സഹായം നല്‍കുവാന്‍, വനംവകുപ്പ് തയ്യാറാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. അടുത്ത കാലം വരെ കാട്ടാനശല്യം ഇല്ലാതിരുന്ന മുള്ളരിങ്ങാട് പ്രദേശത്തുനിന്നും കാട്ടാനകളെ പെരിയാറിന് മറുകരയിലുള്ള വനത്തിലേക്ക് തുരത്താനും അവിടെ ട്രെഞ്ചും ഫെന്‍സിങ്ങും സ്ഥാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം. പെരിയാറിന്റെ മറുകരയില്‍ നിന്നും ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചാല്‍ കാഞ്ഞിരംവേലി, ചെമ്പന്‍കുഴി, നീണ്ടപാറ, പരീക്കണ്ണി, മുള്ളരിങ്ങാട്, ചാത്തമറ്റം, പുന്നമറ്റം എന്നീ പ്രദേശങ്ങളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമാകുമെന്നും ബിഷപ് പറഞ്ഞു. 


Follow us on :

More in Related News