Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി ചാപ്പപ്പടിയിലെ കടൽഭിത്തി നിർമ്മാണം ; തിരുവനന്തപുരത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേർന്നു.

31 Jul 2025 10:35 IST

Jithu Vijay

Share News :

തിരുവനന്തപുരം : പരപ്പനങ്ങാടി ചാപ്പപ്പടിയിലെ ഖബർസ്ഥാനിയുടെ പടിഞ്ഞാറ് ഭാഗത്തും, പരിസര പ്രദേശത്തുമുള്ള കടലാക്രമണമത്തിന് ഉടൻ പരിഹാരം കാണാണെന്ന് ആവശ്യപ്പെട്ട് കൊണ്ട് 

കെ പി എ മജീദ് എം എൽ എ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ 

ജലസേചന വകുപ്പ് മന്ത്രി 

റോഷി അഗസ്റ്റിൻൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേർന്നു. യോഗത്തിൽ പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദും പങ്കെടുത്തു. 


പരപ്പനങ്ങാടി നഗരസഭയിലെ തീരദേശ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ചാപ്പപ്പടി പള്ളിയും, ശ്മശാനവും കടല് കയറി തകരുന്നത് സ്ഥിരം സംഭവമായതിനാൽ ഇവിടെ കടൽഭിത്തി നിർമിക്കുന്നതിനായുള്ള ശ്രമങ്ങൾ നിരന്തരമായി നടന്ന് കൊണ്ടിരിക്കുകയാണ്.

ആയതിന്റെ ഭാഗമായി ഇറിഗേഷൻ ഡിപ്പാർട്ട് മെന്റും, ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ഇൻസ്പെക്ഷൻ നടത്തിയതിന്റെ ഭാഗമായി പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ പ്രവൃത്തിയിലെ പുലിമുട്ടുകളുടെ ഇടയിലുള്ള ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നിർമ്മിച്ചിട്ടുള്ള പഴയ കടൽഭിത്തിയുടെ കല്ല് പുനരുപയോഗിച്ച് കൊണ്ട് ചാപ്പപ്പടി ഭാഗം സംരക്ഷിക്കുന്നതിനായി ഹാർബർ ഡിപ്പാർട്ട്മെന്റ് സമ്മതം അറിയിച്ചുകൊണ്ട് ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് കത്ത് നൽകിയ വിവരം

കെ പി എ മജീദ് എംഎൽഎ യോഗത്തെ അറിയിച്ചു.


ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകത്തത്തിലുള്ള പ്രദേശവാസികളുടെ പ്രധിഷേധം ചെയർമാൻ പി പി ഷാഹുൽ ഹമീദ് മന്ത്രിയുടെ ശ്രദ്ദയിൽ പെടുത്തുകയും, അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ചാപ്പപ്പടി പള്ളിയുടെ ഭാഗത്തും പരിസര പ്രദേശങ്ങളിലും കടൽഭിത്തി നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെടുകയും ചെയ്തു. 


കൗൺസിലർ അസീസ് കൂളത്ത്,

ഇറിഗേഷൻ ചീഫ് എഞ്ചിനീയർ ബിനോയ്, മറ്റു ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. അടിയന്തിരമായി നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി മന്ത്രിയുടെ നിർദ്ദേശ പ്രകാരം മലപ്പുറം ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലം സന്ദർശിക്കും.

Follow us on :

More in Related News