Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡിലെ ആഴമേറിയ വൻ ഗർത്തങ്ങളിൽ വീണ് ആളപായവും പരിക്കും; കോൺഗ്രസ് പ്രവർത്തകർ വൈക്കം - വെച്ചൂർ റോഡ് ഉപരോധിച്ചു.

24 Sep 2025 20:16 IST

santhosh sharma.v

Share News :

വൈക്കം: റോഡിൽ ആഴമേറിയ വൻ ഗർത്തങ്ങൾ രൂപപ്പെട്ട് ആളപായവും നിരവധിപേർക്ക് അപകടങ്ങളിൽ പരിക്കും സംഭവിച്ചതിനെ തുടർന്ന് കോൺഗ്രസ് തലയാഴം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം - വെച്ചൂർ റോഡ് ഉപരോധിച്ചു. തലയാഴം കൃഷിഭവന് മുന്നിലെ ചെളിവെള്ളംനിറഞ്ഞ വലിയ ഗർത്തത്തിൽ ചെറുവള്ളമിറക്കിയും കടലാസുവഞ്ചികൾ ഒഴുക്കിയുമാണ് കോൺഗ്രസ് പ്രവർത്തകർ ഉപരോധ സമര നടത്തിയത്. മണ്ഡലം പ്രസിഡൻ്റ് വി.പോപ്പിയുടെ അധ്യക്ഷതയിൽ നടന്ന സമരം കെ പി സി സി അംഗംമോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ എം എൽ എയെ ഉപരോധിക്കുന്നടക്കമുള്ള സമര പരിപാടികൾ ആരംഭിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ  മോഹൻ ഡി. ബാബു പറഞ്ഞു. യു ഡി ഫ് നിയോജക മണ്ഡം കൺവീനർ ബി.അനിൽകുമാർ, ഡി സി സി സെക്രട്ടറി അബ്ദുൽ സലാം റാവുത്തർ, ബ്ലോക്ക്‌ കോൺഗ്രസ് വാഹികളായ യു.ബേബി, എം.ഗോപാലകൃഷ്ണൻ, ജി.രാജീവ്, ടി.എ. മനോജ്, ടി.എൻ. അനിൽകുമാർ, കെ. ബിനിമോൻ, ജെൽജിവർഗ്ഗീസ്, ബി.എൽ. സെബാസ്റ്റ്യൻ, പി.വി.വിവേക്, നേതാക്കളായ തങ്കച്ചൻ പൗവത്തിൽ, ഷോളിബിജു, ഇ.വി.അജയകുമാർ,

പഞ്ചായത്ത്‌വൈസ് പ്രസിഡന്റ്‌ ജെൽസി സോണി, അംഗങ്ങളായ ഷീജഹരിദാസ്, കൊച്ചുറാണി തുടങ്ങിയവർ പ്രസംഗിച്ചു.സമരത്തിനു മുന്നോടിയായി നടന്ന പ്രതിക്ഷേധ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

Follow us on :

More in Related News