Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2025 19:53 IST
Share News :
ചാവക്കാട്:കോൺഗ്രസിലെ ചേരിപ്പോര് കാരണം മുതുവട്ടൂർ ഫർക്ക റൂറൽ ബാങ്ക് ഹാളിൽ വെച്ച് നടന്ന ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം അലങ്കോലമായി.6 മാസം മുമ്പ് കെപിസിസി ആഹ്വാന പ്രകാരം നടന്ന ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ക്യാമ്പ് അലങ്കോലപ്പെടുത്തിയ എ വിഭാഗം ഭാരവാഹികൾക്കെതിരെ നടപടി എടുക്കാത്തതിനെതിരെ ഐ വിഭാഗം ഭാരവാഹികൾ പ്രതിഷേധിച്ചതോടെയാണ് യോഗം തടസ്സപ്പെട്ടത്.തുടർന്ന് ഡിസിസി സെക്രട്ടറി എ.അലാവുദീൻ ഉദ്ഘാടന പ്രസംഗം നടത്താൻ തുടങ്ങിയപ്പോൾ ബ്ലോക്ക് ക്യാമ്പ് അലങ്കോലപ്പെടുത്തി വാർത്ത കൊടുത്ത എ ഗ്രൂപ്പ് ഭാരവാഹികൾക്കെതിരെ നടപടി എടുക്കാതെ യോഗം തുടരാനാവില്ലെന്ന് ആവശ്യപ്പെടുകയും,ഇരു വിഭാഗം തമ്മിൽ രൂക്ഷമായ വാക്ക് തർക്കവുമായി.യോഗം കൈയ്യാങ്കളിയിലേക്ക് പോയതോടെ മുൻ കെപിസിസി അംഗം സി.എ.ഗോപപ്രതാപൻ ഇടപെടുകയും,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് യോഗം പിരിച്ച് വിടുകയും ചെയ്തു.ഡിസിസി സെക്രട്ടറി കെ.ഡി.വീരമണി,യുഡിഎഫ് കൺവീനർ കെ.വി.ഷാനവാസ്,ഇർഷാദ് ചേറ്റുവ,ബീന രവിശങ്കർ തുടങ്ങിയവർ സംബന്ധിച്ചു.ബ്ലോക്ക് യോഗം തടസ്സപ്പെട്ട സാഹചര്യത്തിൽ വിവിധ മണ്ഡലങ്ങളിലെ പ്രതിനിധികൾക്ക് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നാളെ വടക്കേക്കാട് നടത്താനിരുന്ന മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സെമിനാർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഇടപെട്ട് മാറ്റിവെക്കുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.