Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോക്ക് സ്റ്റുഡിയോ ഭാരത് സീസൺ 4: കാശ്മീരി നാടോടി പാരമ്പര്യവുമായി 'ഹൂർ'

02 Jul 2026 14:03 IST

രെഹ്ന

Share News :

കൊച്ചി : ഇന്ത്യയുടെ സമ്പന്നമായ നാടോടി, പ്രാദേശിക സംഗീത പാരമ്പര്യങ്ങളെ സമകാലിക സഹകരണങ്ങളിലൂടെ വെളിച്ചത്തുകൊണ്ടുവരുന്ന 'കോക്ക് സ്റ്റുഡിയോ ഭാരത്' സീസൺ 4-ന്റെ നാലാമത്തെ റിലീസായ 'ഹൂർ' പുറത്തിറങ്ങി.കാശ്മീർ താഴ്വരകളിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള വാമൊഴി പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ഈ ഗാനം, മെഹ്‌ഫിൽ പോലെയാണ് ഒരുക്കിയിരിക്കുന്നത്.


അഫ്‌സാന ഗോറിയുടെ ആത്മീയ സത്തയിൽ നിന്നും കാശ്മീരി കഥാ പാരമ്പര്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട 'ഹൂർ', ഷെയ്ഖ്, ഹൂർ എന്നീ രണ്ട് കഥാപാത്രങ്ങളുടെ യാത്രയിലൂടെ സ്നേഹം, തീവ്രവിലാപം, ഭക്തി തുടങ്ങിയ പ്രമേയങ്ങളിലൂടെ സഞ്ചരിക്കുന്നു. കാശ്മീരി നാടോടിക്കഥകളിൽ കാണപ്പെടുന്ന കാൽപനിക സത്ത ഉൾക്കൊള്ളുന്ന ഗാനം, വൈവിധ്യമാർന്ന ശബ്ദങ്ങൾ, വൈവിധ്യമാർന്ന സംഗീത ഉപകരണങ്ങൾ, റോക്ക് സൗണ്ട്‌സ്‌കേപ്പുകൾ എന്നിവയുടെ അകമ്പടിയോടെയാണ് നിർമ്മിച്ചിരിക്കുന്നത്.


ഇത് പാരമ്പര്യത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ പുതിയ തലമുറയിലെ ശ്രോതാക്കളിലേക്ക് അതിനെ എത്തിക്കുകയും ചെയ്യുന്നു.

ഗായകനും ഗാനരചയിതാവുമായ ഫഹീം അബ്ദുള്ള, സംഗീതസംവിധായകനും ഗായകനുമായ അർസലാൻ നിസാമി, സംഗീതസംവിധായകനും ഗായകനുമായ ഉസ്താദ് ഖൈസർ നിസാമി എന്നിവരാണ് ഈ സംഗീതാനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.


കാശ്മീരി പാരമ്പര്യത്തിന്റെ തനിമയും വികാരവും ഒട്ടും ചോർന്നുപോകാതെയുള്ള ഒരു സംഗീത യാത്രയാണ് ഈ ഗാനം. ഇന്ത്യയുടെ പ്രാദേശിക സംഗീത പാരമ്പര്യങ്ങളുടെ സമ്പന്നത അന്വേഷിക്കുകയാണ് കോക്ക് സ്റ്റുഡിയോ ഭാരത് ഓരോ സീസണിലും .അവയുടെ യഥാർത്ഥ ആത്മാവ് നിലനിർത്തിക്കൊണ്ട് സമകാലിക പ്രേക്ഷകർക്കായി സാംസ്കാരിക വിവരണങ്ങളെ പുനർവ്യാഖ്യാനിക്കുന്ന കലാകാരന്മാരുമായി സഹകരിക്കുന്നു.

Follow us on :

More in Related News