Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിഎംഎസ് കോളജിന് പുതുചരിത്രം; ആദ്യ വനിതാ പ്രിൻസിപ്പൽ ഡോ. അഞ്ജു സോസൻ ജോർജ്; ചുമതലയേറ്റു

28 May 2025 09:26 IST

CN Remya

Share News :

കോട്ടയം: കോട്ടയം സിഎംഎസ് കോളജിൻ്റെ 208 വർഷത്തെ ചരിത്രത്തിലെ ആദ്യ വനിത പ്രിൻസിപ്പലായി ഡോ.അഞ്ജു. ഒരു വർഷം മുമ്പ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജായി അവർ ചുമതല ഏറ്റെടുത്തിരുന്നു. 2007-ൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായിട്ടാണ് സിഎംഎസ് കോളജിൽ ചേർന്നത്. ചെന്നൈ ക്രിസ്ത്യൻ കോളജിൽനിന്ന് ബിരുദപഠനവും സ്റ്റെല്ല മേരീസ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഡോ. അഞ്ജു, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഫിൽ നേടിയി ട്ടുണ്ട്. 

കേരള സർവകലാശാലയിൽനിന്ന് ഓട്ടിസം സ്റ്റഡീസിൽ പിഎച്ച്‌ഡി നേടി. വൈകല്യ പഠനങ്ങളെക്കുറിച്ചുള്ള അവരുടെ കൃതികൾ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ അസോസിയേറ്റും സിഎംഎസ് കോളജിലെ സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറുമാണ്. പിതാവ് പ്രൊഫ. ജോർജ് കുര്യൻ സിഎംഎസ് കോളജിന്റെ ചരിത്രവകുപ്പ് തലവനും വൈസ് പ്രിൻസിപ്പലുമായിരുന്നു. 

അമ്മ പ്രൊഫ. ലൈസ വർക്കി മാവേലിക്കര ബിഷപ്പ് മൂർ കോളജിൽ ഫിസിക്സ് വകുപ്പ് മേധാവിയായിരുന്നു. ഭർത്താവ്: ബിനു ജേക്കബ് കൊച്ചി ടാറ്റ കൺസൾട്ടൻസി സർവീസസിൽ സീനിയർ കൺസൾട്ടൻ്റാണ്. മക്കൾ: ജോഹാൻ ജേക്കബ് ബിനു, നേഹ മറിയം ബിനു.

Follow us on :

More in Related News