Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2025 22:28 IST
Share News :
ചാവക്കാട്:അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചാവക്കാട് സ്വദേശി മരിച്ചു.ചാവക്കാട് മണത്തല സ്വദേശിയും,ഇപ്പോൾ എടക്കഴിയൂർ തെക്കേ മദ്രസ്സക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന കുരിക്കളകത്ത് തേവത്ത് കുഞ്ഞിമുഹമ്മദ് മകൻ റഹീം(മലബാരി-59)ആണ് മരിച്ചത്.കോഴിക്കോട് നഗരത്തിൽ അബോധാവസ്ത്ഥയിൽ കണ്ടെത്തിയ ഇയാളെ വളണ്ടിയർമാരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.കടുത്ത പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നട്ടെല്ലിൽ നിന്നും സ്രവമെടുത്ത് പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.മൂന്നുവർഷമായി കാണാതായ റഹീമിനെ കുറിച്ച് വീട്ടുകാർക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.ഭാര്യ:ലൈല.മക്കൾ:ഷഫ്‌ന.ആയിഷ.ഖബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം മണത്തല ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ നടത്തും.
Follow us on :
Tags:
More in Related News
Please select your location.