Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടിയുടെ നൻമ ലഹരി. രാസലഹരിക്കെതിരെ മെഗാ ക്യാമ്പയിൻ നാളെ

06 Apr 2025 16:53 IST

WILSON MECHERY

Share News :


ചാലക്കുടി

അമിതമായ ലഹരി ഉപയോഗത്തിനെതിരെ, ചാലക്കുടിയുടെ നൻമലഹരി എന്ന പേരിൽ രാസലഹരിയുടെ ഉപയോഗത്തിനെതിരെ ഏപ്രിൽ 7 ന് ടൗണിൽ ബഹുജന മാർച്ച് സംഘടിപ്പിക്കും.

ജനപ്രതിനിധികൾ,രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകൾ,സമുദായ സംഘടനകൾ,ക്ലബ്ബുകൾ,യുവജന സംഘടനകൾ, വിവിധ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ,കുടുംബശ്രീ,റെസിഡൻസ് അസോസിയേഷനുകൾ, തുടങ്ങി സമൂഹത്തിലെ സമസ്ത വിഭാഗങ്ങളും ബഹുജന മാർച്ചിൽ അണിച്ചേരും.

വൈകീട്ട് 4.30 ന് നോർത്ത് ബസ് സ്റ്റാൻ്റിൽ നിന്നും ആരംഭിക്കുന്ന റാലി DIG ഓഫ് പോലീസ് S .ഹരിശങ്കർ IPS, ലഹരി വിരുദ്ധ സന്ദേശം നൽകി ഫ്ലാഗ് ഓഫ് ചെയ്യും. സൗത്ത് ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം ബെന്നി ബഹനാൻ MP ഉത്ഘാടനം ചെയ്യും. സനീഷ് കുമാർ ജോസഫ് MLA സന്ദേശം നൽകും. DYSP സുമേഷ് K ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും.



Follow us on :

More in Related News