Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി(സി-ഡിറ്റ്) താത്കാലികമായി ഇൻസ്പെക്ഷൻ/പാക്കിംഗ് അസിസ്റ്റന്റ് സ്റ്റാഫുകളെ നിയമിക്കുന്നു

23 Jun 2025 21:20 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി(സി-ഡിറ്റ്) യുടെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ് ആൻഡ് സെക്യൂരിറ്റി ഡിവിഷനിലെ ലേബർ പ്രിന്റിംഗ് പ്രോജക്ടുകളിലേക്ക്  താത്കാലികമായി ഇൻസ്പെക്ഷൻ/പാക്കിംഗ് അസിസ്റ്റന്റ് സ്റ്റാഫുകളെ നിയമിക്കുന്നു. എസ്.എസ.്എൽ.സി. അല്ലെങ്കിൽ ഐ.ടി.ഐ. ട്രേഡ് സർട്ടിഫിക്കറ്റ്(തത്തുല്യ യോഗ്യത)ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. 50 വയസ് കവിയാൻ പാടില്ല. ഒരു പ്രിന്റിങ് സ്ഥാപനത്തിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പകൽ/രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യണം. താൽപര്യമുള്ളവർ സി-ഡിറ്റിന്റെ തിരുവനന്തപുരം തിരുവല്ലം മെയിൻ കാമ്പസ്സിൽ വച്ച് ജൂൺ 25 ന് രാവിലെ 11 ന് നടക്കുന്ന വോക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഹാജരാക്കണം. വിശദവിവരത്തിന് ഫോൺ: 8921412961, വെബ്‌സൈറ്റ് - www.cdit.org, www.careers.cdit.org






Follow us on :

More in Related News