Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം വഴിക്കടവ് മുണ്ടയില്‍ 400 അടിയുടെ ഫ്ളക്സ് സ്ഥാപിച്ച് ബ്രസീല്‍ ആരാധകർ

10 Jun 2026 11:32 IST

Jithu Vijay

Share News :

നിലമ്പൂർ : വഴിക്കടവ് മുണ്ടയില്‍ 400 അടിയുടെ ബ്രസീല്‍ ഫ്ളക്സ് സ്ഥാപിച്ച്‌ ഫുട്‌ബോള്‍ ആരാധകർ. വഴിക്കടവ് മുണ്ട ജാസ് ക്ലബിന്റെ ഫുട്‌ബോള്‍ ആരാധകരാണ് ഇരു ഫ്ളക്സ് പ്രചരണത്തിന്റെയും പിന്നിലുള്ളത്. കോഴിക്കോട് നിലമ്പൂർ ഊട്ടി റോഡിന്റെ ഇരുവശത്തുമാണ് ആരാധകരുടെ ഫ്ളക്സുകള്‍. അഞ്ച് ദിവസമായി മുണ്ട നിവാസികള്‍ ഫ്ളക്സ് സ്ഥാപിക്കുന്ന ജോലിയിലാണ്. നിലം ജെ.സി.ബി ഉപയോഗിച്ച്‌ നിരപ്പാക്കി കമുക് തോട്ടത്തില്‍ നിന്നും വെട്ടിയെത്തിച്ച്‌ കാല്‍ നാട്ടി. ഇരുമ്പ് ഫ്രെയിമില്‍ ഫ്ളക്സ് ഒട്ടിച്ചാണ് സ്ഥാപിച്ചത്.


ഒന്നര ലക്ഷത്തോളം രൂപ ചിലവ് വന്നിട്ടുണ്ട്. 100 അടിയുള്ള നാല് റോള്‍ ഫ്ളക്സ് ഒരുമിച്ച്‌ പ്രിന്റ് ചെയ്താണ് 400 അടി നീളത്തിലും 10 അടി വീതിയിലുമുള്ള ബ്രസീല്‍ ഫാൻസിന്റെ ഫ്ളക്സ് സ്ഥാപിച്ചത്. നിലവില്‍ ഇന്ത്യയില്‍ സ്ഥാപിച്ച ഏറ്റവും വലിയ ഫ്ളക്സ് ഇന്റർനെറ്റില്‍ പരിശോധിച്ച്‌ നോക്കിയ ശേഷം ഇതാണെന്നാണ് ബ്രസീല്‍ ഫാൻസിന്റെ അവകാശ വാദം. 400 അടിക്ക് മുകളില്‍ അർജന്റീന സ്ഥാപിച്ചാല്‍ അതിലും വലുത് ബ്രസീല്‍ സ്ഥാപിക്കുമെന്നാണ് ജാസ് മുണ്ട ഫാൻസിന്റെ വെല്ലുവിളി.

Follow us on :

More in Related News