Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2025 20:34 IST
Share News :
കടുത്തുരുത്തി: 134 -വർഷത്തെ പാരമ്പര്യമുള്ള ഏറ്റുമാനൂർ ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ ഈ വർഷം ബോയ്സും പഠിക്കും.
2025-അധ്യായന വർഷം ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ ഗവൺമെൻറ് അനുമതി നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
1891-ൽ വെർണാകുലർ ഡിവിഷൻ സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂളിൽ ഏറ്റുമാനൂരിലെ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ മികവ് തെളിയിച്ചവർ പഠിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം 90% വും പൂർത്തിയായി. ബാക്കിയുള്ള പണി പൂർത്തീകരിക്കുന്നതിന് 31 -ലക്ഷം രൂപ ആവശ്യമുണ്ട്.ഇതിനായി മന്ത്രി വി എൻ വാസവന് അപേക്ഷ നൽകിയിട്ടുണ്ട്. ഈ തുക ഉടൻതന്നെ ലഭ്യമായി പണി പൂർത്തീകരിക്കാൻ കഴിയും.
കഴിഞ്ഞ 17 വർഷമായി എസ്എസ്എൽസിക്ക് 100% വിജയം സ്കൂൾ നേടുന്നുണ്ട്. യു എസ് എസ് സ്കോളർഷിപ്പിൽപരീക്ഷയെഴുതിയ സ്കൂളിലെ മൂന്നു കുട്ടികൾക്കും യുഎസ്എസ് ലഭിച്ചു.
പുതിയ കെട്ടിടത്തിലേക്ക് മാറിയാൽ നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു സ്കൂൾ മൈതാനം നിർമ്മിക്കുന്നതിനാണ് പിടിഎ തീരുമാനിച്ചിരിക്കുന്നത്. പത്രസമ്മേളനത്തിൽ പ്രഥമ അധ്യാപകൻ എം എം ക്ലമൻ്റ് ,പിടിഎ പ്രസിഡണ്ട് വത്സമ്മ മനോജ്,സ്കൂൾ വികസന സമിതി അംഗം ഡോ. മുഹമ്മദ് സുധീർ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.