Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2025 21:00 IST
Share News :
വൈക്കം: പൊതുമരാമത്തുവകുപ്പിന് കീഴിൽ നവീകരണം പൂർത്തിയാക്കിയ വൈക്കം ടോൾ ചെമ്മനാകരി റോഡ്
പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നാടിന് സമർപ്പിച്ചു.
പൊതുമരാമത്ത് വകുപ്പിൻ്റെ അക്ഷീണ പ്രവർത്തനമാണ് അറുപതിലധികം റോഡുകൾ സംസ്ഥാനത്ത് ഉദ്ഘാടനത്തിന് സജ്ജമാക്കിയതെന്നും ജനങ്ങൾക്ക് റോഡിലൂടെ സുഗമമായ യാത്ര, സുരക്ഷ,മെച്ചപ്പെട്ട സൗകര്യം എന്നിവ ഉറപ്പാക്കാൻ സാധിച്ചെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന ചടങ്ങിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പശ്ചാത്തല വികസനത്തിൻ്റെ ഹബായി കേരളം മാറിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
നാല് വർഷം കൊണ്ട് കേരളത്തിലെ 60 ശതമാനം റോഡുകളും ബിഎം ബിസി നിലവാരത്തിൽ നിർമ്മിക്കാൻ സാധിച്ചതോടൊപ്പം മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ പാത എന്നിവ നടപ്പാക്കാൻ കഴിഞ്ഞെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ടോൾ ചെമ്മനാകരി റോഡിന് സമീപം നടന്ന മണ്ഡലതല ഉദ്ഘാടന ചടങ്ങിൽ ശിലാഫലക അനാച്ഛാദനവും അധ്യക്ഷതയും സി.കെ ആശ എം.എൽ.എ നിർവഹിച്ചു.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രീതി, ത്രിതല പഞ്ചായത്ത് അംഗങ്ങളായ പി.എസ് പുഷ്പ മണി, പി.ആർ സലില, വി.ടി പ്രതാപൻ, സീമ ബിനു, മജിത ലാൽജി, പ്രമീള രമണൻ, പൊതുമരാമത്ത് വകുപ്പ് ഏഇ ടി.എസ് ജയരാജ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഡോ.സി.എം കുസുമൻ, കെ.എസ് രത്നാകരൻ,പി അമ്മിണിക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.