Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2025 13:32 IST
Share News :
കടുത്തുരുത്തി: വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന മന്നം നവോഥാന സൂര്യൻ പരിപാടിയുടെ ഭാഗമായി ഞീഴൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി സംഗമവും സെമിനാറും സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ ചെയർമാൻ ശ്രീ പി.ജി. എം. നായർ കാരിക്കോട് സംഗമം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് പി ഡി രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. മേഖലയിലെ എട്ട് കരയോഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു . യോഗത്തിൽ വച്ച് മേഖലാ കമ്മിറ്റി സ്വരൂപിക്കുന്ന മംഗല്യ നിധിയിലേക്കുള്ള ആദ്യ നിധി സമർപ്പണം ഇലഞ്ഞിപ്പിള്ളി കരയോഗം സെക്രട്ടറി ദീലീപ് യൂണിയൻ ചെയർമാന് കൈമാറി. പ്രമുഖ മോട്ടിവേഷൻ സ്പീക്കറും ആലുവ യു സി കോളേജ് മലയാള വിഭാഗം അധ്യാപകനുമായിരുന്ന ഡോ: പുന്നൂസ് എം. ഐ ക്ലാസ്സ് നയിച്ചു. എൻ എസ് എസ് പ്രതിനിധി സഭാംഗം എൻ പത്മനാഭപിള്ള, പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ദിലീപ്,
സി പി നാരായണൻ നായർ, എസ് മുരുകേഷ്, അരുൺ എ, സന്തോഷ് ബാബു, ജി ജി മധു തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.