Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2025 21:03 IST
Share News :
കടുത്തുരുത്തി: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി നിയമ അവബോധ സെമിനാറും സ്വാശ്രയസംഘ ശാക്തീകരണ പരിപാടിയും സംഘടിപ്പിച്ചു. പോക്സോ ആക്ടിനെക്കുറിച്ചും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അവയ്ക്കെതിരായുള്ള നിയമസംരക്ഷണ സാധ്യതകളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സെമിനാറിന്റെയും സ്വാശ്രയസംഘ ശാക്തീകരണ പരിപാടിയുടെയും ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് ലീഡ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്സി സ്റ്റീഫന്‍, കിടങ്ങൂര്‍ മേഖല കോര്‍ഡിനേറ്റര്‍ ബിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു. നിയമ അവബോധ സെമിനാറിന് കോട്ടയം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുന്‍ അംഗം അഡ്വ. സിസ്റ്റര്‍ ജ്യോതിസ് പി. തോമസ് നേതൃത്വം നല്‍കി. അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയന്റെ ബോണ്ടിംഗ് ഫാമിലീസ് സംഘടനയുടെയും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും പങ്കാളിത്വത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Follow us on :
Tags:
Please select your location.