Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുസ്തകം പ്രകാശനം ചെയ്തു

31 Dec 2025 14:01 IST

PEERMADE NEWS

Share News :

പീരുമേട്: മലനാട്ടിലെ ആദ്യ ക്രൈസ്തവ ദേവലയമായ പള്ളിക്കുന്ന് സി.എസ്.ഐ പള്ളിയുടെ ചരിത്രം വിവരിക്കുന്ന പുസ്തകം പ്രകാശനം ചെയ്തു.

ഗിന്നസ് സുനിൽ ജോസഫ് രചിച്ച പള്ളികുന്ന് സെ. ജോർജ് സി.എസ്.ഐ ചർച്ച് ഒന്നര നൂറ്റാണ്ടിൻ്റെ ചരിത്രം എന്ന പുസ്തകം

സി എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ സി.എസ്.ഐ സഭാ ഡപ്യുട്ടി മോഡറേറ്റർ ബിഷപ്പ് റൈറ്റ്.റവ. വി.എസ് ഫ്രാൻസിസ് പുസ്തകം പ്രകാശനം ചെയ്തു.

സി. എം. എസ് മിഷനറിയായിരുന്ന റവ. ഹെൻറി ബേക്കർ ജൂനിയർ 1869 ഫെബ്രുവരി 10 നാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. ചരിത്ര പ്രാധാന്യമുള്ള ദേവാല സെമിത്തേരിയിൽ ഇംഗ്ലണ്ട് , അയർലൻ്റ്, സ്കോട്ട്ലൻ്റ് എന്നിവടങ്ങളിൽ നിന്നുള്ള

34വിദേശിയരെയുംഒരുകുതിരയെയും അടക്കം ചെയ്തിട്ടുണ്ട്.

ഇവിടെ സ്പാത്തോഡിയ, കരിബിയൻ യൂക്ക , ഹവായിയൻ ചെറി,ബോസെല്ലിയ, സൈപ്രിനസ് വിഭാഗങ്ങളിൽ പെട്ട മരങ്ങളും ഉണ്ട്. 163 വർഷം പ്രായമുള്ള കാപ്പി ചെടിയും ഇവിടെയുണ്ട്.

മൂന്നാർ ക്രൈസ്റ്റ് ദേവാലയ സെമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്ന ഇസബല്ല മേയുടേ തുൾപ്പെടെ ആറ് വിദേശികളുടെ സംസ്കാര റജിസ്റ്റർ, പള്ളിക്കുന്ന് പള്ളിയിലെ വിദേശിയരുടെ ജനന മരണ റജിസ്റ്റർ, സ്നാന വിവാഹ റജിസ്റ്റർ ഇവയെല്ലാം ചരിത്രരേഖയിൽ വിവരിക്കുന്നു. 

ചരിത്ര പുസ്തകങ്ങളായ ചർച്ച് മിഷനറി ഗ്ലിനിയർ, എബൗ ദ ഹെറൻ പൂൾ, ദ ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ, ദ പാത്ത് ടു ദ ഹിൽസ് എന്നി പുസ്തകങളിലെ വിവരങ്ങളും ചരിത്ര രചനക്ക് ആധാര മായിട്ടുണ്ട്. ബേക്കർ കുടുംബം, തോട്ട വ്യവസായം, പള്ളിക്കുന്നിൻ്റെ സമീപ പ്രദേശത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള ചെറു വിവരണങ്ങൾഎന്നിവപുസ്തകത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.

 പുസ്തകം മഹായിടവക ബുക്ക് സ്റ്റാളിലും ലഭ്യമാണ്.കോഴിക്കോട് ജീനിയസ് ബുക്കാണ് പ്രസാധകർ.

Follow us on :

More in Related News