Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 10:37 IST
Share News :
എറണാകുളം : ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ലൈംഗികാധിക്ഷേപ കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് കാക്കനാട് ജയിലിൽ നിന്ന് പുറത്തേക്കിറങ്ങിയത്.
കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറായിരുന്നില്ല. ഇന്നലെ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്തത് കോടതി അലക്ഷ്യമല്ല എന്നാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞത്. അതേ സമയം ഹൈക്കോടതിയിലെത്താന്‍ ബോബി ചെമ്മണ്ണൂരിന്‍റെ അഭിഭാഷകന് നിര്‍ദേശം.
കേസ് ഇന്ന് രാവിലെ വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിഭാഗം അഭിഭാഷകർ കാക്കനാട്ടെ ജയിലിൽ എത്തി പത്ത് മിനിട്ടുകൊണ്ട് നടപടി പൂർത്തിയാക്കി ബോബിയെ പുറത്തിറക്കിയത്. കേസ് പരിഗണിക്കുന്നതിനിടെ ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനമാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉന്നയിക്കുന്നത്. ബോബിയോട് നാടകം കളിക്കരുതെന്നാണ് കോടതി പറയുന്നത്. കോടതിയെ മുന്നിൽ നിർത്തി കളിക്കരുതെന്നും വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്.
ജയിൽ മോചിതനായ ബോബി ചെമ്മണ്ണൂർ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി
ജയിലിൽ ജാമ്യത്തുക കെട്ടിവയ്ക്കാൻ സാധിക്കാതെ വിഷമിക്കുന്ന കുറച്ച് ആളുകളുണ്ട് അങ്ങനെ കുറച്ച് ആളുകൾ എന്നോട് വന്ന് സങ്കടം പറഞ്ഞു. പരിഹരിക്കാമെന്ന് ഞാൻ പറഞ്ഞു. അതിനുളള സമയത്തിനുവേണ്ടി ഒരു ദിവസം കൂടി നിന്നതാണ്'- ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.