Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേകാട് പൊതുശ്മശാനം ഉടൻ പ്രാവർത്തികമാക്കണമെന്ന് ബിഎംഎസ്

28 Jun 2026 20:53 IST

MUKUNDAN

Share News :

വടക്കേകാട്:വടക്കേകാട് പൊതുശ്മശാനം ഉടൻ പ്രാവർത്തികമാക്കണമെന്ന് ബിഎംഎസ് വടക്കേകാട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.ജല ജീവൻ മിഷന്റെ കുടിവെള്ള പദ്ധതിയിൽ പലയിടത്തും കണക്ഷൻ കിട്ടിയെങ്കിലും വെള്ളം കിട്ടാറില്ല.എന്നാൽ കിട്ടാത്ത വെള്ളത്തിന് പണം അടക്കാനുള്ള ബില്ല് വരുന്നതിൽ മുടക്കം വരാറില്ലെന്ന് യോഗം വിലയിരുത്തി.ബിഎംഎസ് ഗുരുവായൂർ മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.എ.ശശി അധ്യക്ഷത വഹിച്ചു.എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.സമാപന സമ്മേളനം ബിഎംഎസ് ഗുരുവായൂർ മേഖല സെക്രട്ടറി പി.കെ.അറുമുഖൻ ഉദ്ഘാടനം ചെയ്തു. കെ.ശ്രീബ,എൻ.കെ.ശ്രുതി,എം.ബിജു,ടി.കെ.മുരളീധരൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി വിജിത ദിലീപ്(പ്രസിഡന്റ്),ടി.കെ.ശ്രുതി(സെക്രട്ടറി),കെ.എ.ശശി(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.





Follow us on :

More in Related News