Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2026 06:07 IST
Share News :
പീരുമേട്: കുട്ടനാടിന്റെ പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹിക പശ്ചാത്തലം പ്രമേയമാക്കി ജോളൻ പീരുമേട് (താന്നിപള്ളിൽ മാത്യു മാത്യു) രചിച്ച 'മൃഗോപമ' എന്ന നോവലിന്റെ പ്രകാശന ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു.
പീരുമേട് റെയിൻ വാലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് പുസ്തകം പ്രകാശനം ചെയ്തു.
മലങ്കര ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്ത ചടങ്ങിൽ ആദ്യ പ്രതി ഏറ്റുവാങ്ങി.
പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് അധ്യക്ഷത വഹിച്ചു.
കഥകളും കവിതകളും രചിച്ചു ശ്രദ്ധേയനായ ജോളന്റെ ആദ്യ നോവലാണിത്. കോട്ടയം മഷിക്കൂട്ട് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചടങ്ങിൽ സ്വാഗതസംഘം കൺവീനർ ഗിന്നസ് സുനിൽ ജോസഫ് സ്വാഗതം ആശംസിച്ചു.
സാഹിത്യ-സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പീരുമേട് പതിനാലാം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ആർ. ദിനേശൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പീരുമേട് യൂണിറ്റ് പ്രതിനിധി വി. ചന്ദ്രശേഖരൻ, ഡ്രൈവേഴ്സ് യൂണിയൻ പീരുമേട് പ്രതിനിധി വിനീഷ് പി. വി, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ശ്രീജിത്ത് എസ്. നായർ, ദളിത് ഫെഡറേഷൻ പീരുമേട് ശാഖ പ്രതിനിധി ശരത് ചന്ദ്രൻ പി. എസ്, ഗിന്നസ് ലെനു പീറ്റർ കുട്ടിക്കാനം എന്നിവർ ആശംസകൾ നേർന്നു .
മലങ്കര ഓർത്തഡോക്സ് സഭ പീരുമേട് പള്ളിവികാരി ഫാ.ഫിലൻ മാത്യുസിൻ്റെ നേതൃത്വത്തിൽ യുവജനപ്രസ്ഥാനം പരിപാടികൾക്ക് നേതൃത്വം നൽകി
പ്രദേശത്തെ നിരവധി വായനക്കാരും സാംസ്കാരിക പ്രവർത്തകരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Follow us on :
More in Related News
Please select your location.