Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ച സംഭവം:ബൈക്ക് നിർത്താതെ പോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

17 Jul 2025 21:59 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂർ സെന്ററിൽ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ബൈക്ക് നിർത്താതെ പോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.ഗുരുവായൂർ ഇരിങ്ങപ്പുറം പുത്തംമ്പല്ലി കറുപ്പും വീട്ടിൽ മുഹമ്മദ് ഷക്കീറിനെയാണ്(അജ്മൽ-19)ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ജൂലൈ 7-ന് രാത്രി 7 നാണ് അപകടം.നടന്നു പോയിരുന്ന പാലയൂർ തളിയക്കുളത്തിനടുത്ത് തകിടിയിൽ തോമസ് (ബേബി-66)ആണ് മരിച്ചത്.സാരമായ പരുക്കേറ്റ തോമസിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും പിറ്റേന്ന് മരിച്ചു.ചാവക്കാട് എസ്ഐമാരായ ശരത് സോമൻ,വിഷ്ണു എസ്.നായർ,എഎസ്ഐ അൻവർ സാദത്ത്,സീനിയർ സിപിഒ അനീഷ്,സിപിഒമാരായ പ്രശാന്ത്,പ്രദീപ്,രജിത്ത്,ശിവപ്രസാദ്,അജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Follow us on :

More in Related News