Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാബു ചാഴികാടൻ മെമ്മോറിയൽ അഖിലകേരള ഇൻ്റർകോളേജിയറ്റ് പ്രസംഗമത്സരം ദേവമാതായിൽ

11 Feb 2026 19:48 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:കുറവിലങ്ങാട്: ദേവമാതാ കോളേജ്(ഓട്ടോണമസ് )ൻ്റെയും ബാബു ചാഴികാടൻ ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 17-ന് അഖിലകേരള ഇൻ്റർ കോളേജിയറ്റ് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ദേവമാതാ കോളേജിലെ പൂർവ്വവിദ്യാർത്ഥിയും കേരളരാഷ്ട്രീയത്തിൽ ഉദിച്ചുയരവെ അകാലത്തിൽ പൊലിഞ്ഞ പ്രതിഭയുമായ ബാബു ചാഴികാടൻ്റെ സ്‌മരണാർത്ഥം സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലും ആർട്ട്സ് ആൻഡ് സയൻസ്,എഞ്ചിനീയറിംഗ്,മെഡിക്കൽ,നിയമ,അഗ്രികൾച്ചർ,ടെക്നിക്കൽ കോളേജുകളിലും ബിരുദ,ബിരുദാനന്തരതലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.ഫെബ്രു.17- ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരത്തിലെ വിജയികൾക്ക് ,ഒന്നാംസമ്മാനമായി ബാബു ചാഴികാടൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 10000 രൂപയും രണ്ടും മൂന്നും സ്ഥാനത്തിനർഹരാകുന്നവർക്ക് 7500,5000 എന്നിങ്ങനെ സമ്മാനത്തുകയും നൽകുന്നതാണെന്ന് സംഘാടകസമിതി ചെയർമാൻ ശ്രീ.തോമസ് ചാഴികാടൻ Ex.MP അറിയിച്ചു.

വിശദവിവരങ്ങൾക്ക് 8078172848,9745559884 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Follow us on :

More in Related News