Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ ബോധവൽക്കരണ സംഗമം

18 Feb 2025 19:45 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : ലഹരി എന്ന മഹാവിപത്ത് കുടുംബത്തിൻ്റെ സമാധാനാന്തരീക്ഷം തകർക്കുകയാണെന്നുംയുവക്കളുടെ മാനസിക കരുത്തിനെ നശിപ്പിക്കുകയാണെന്നും നിയമങ്ങൾ കൂടുതൽ കർശനമാക്കി ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്നും മേലങ്ങാടിയിൽ മദ്യ നിരോധന സമിതി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

സമിതി മുഖ്യ രക്ഷാധികാരി പി മാനു മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്തു. നൗഷാദ് ചുള്ളിയൻ അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡണ്ട് റസാഖ് കൊളങ്ങരത്തൊടി മുഖ്യ പ്രഭാഷണം നടത്തി.

കൗൺസിലർ റഹ്മത്തുല്ല, വിവിധ മത , രാഷ്ടീയ, സാംസ്കാരിക സംഘടനാ ഭാരവാഹികളായ കെ കെ ആലി ബാപ്പു, ചുക്കാൻ ചെറിയോൻ, ചെമ്പൻ അഷ്റഫ്, ഫൈസൽ ആലുങ്ങൽ, ഷബീറലി കെ കെ, മുസ്തഫ ഒ.പി, അമ്പലങ്ങാടൻ മുഹമ്മദ്, ഹമീദ് ഓടക്കൽ, ടി. പി മൂസ്സക്കോയ, ജാഫർ കൊടവണ്ടി, മഠത്തിൽ അബൂബക്കർ, ഗിരീഷ്, അബ്ദുറഹ്മാൻ കെ, അബ്ദുന്നാസർ കെ. സി തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News