Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2025 21:45 IST
Share News :
പുന്നയൂർക്കുളം:അണ്ടത്തോട് കടൽഭിത്തി നിർമ്മാണത്തിനായി ടിപ്പർലോറിയിൽ കൊണ്ടുവന്ന കരിങ്കല്ല് ഇറക്കുന്നതിനും,പണിനടത്തുന്നതിനും സമ്മതിക്കാതെ വാഹനം തടഞ്ഞ് നിർത്തിയ പ്രതികളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച കുന്നംകുളം ഇറിഗേഷൻ സെക്ഷൻ ഓഫീസിലെ ഓവർസീയെറെ കൈയ്യേറ്റം ചെയ്യുകയും ,ബലമായി മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യുകയും,ഭീഷണിപ്പെടുത്തുകയും കുന്നംകുളം ഇറിഗേഷൻ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റെ് എഞ്ചിനീയറുടെയും ഓവർസീയറുടേയും കൃത്യനിർവ്വഹണത്തിന് തടസ്സം നല്കുകയും ചെയ്ത നാലുപേരെ വടക്കേകാട് എസ്എച്ച്ഒ എം.കെ.രമേഷ് അറസ്റ്റ് ചെയ്തു.പുന്നയൂർക്കുളം അണ്ടത്തോട് കൊപ്പര മുഹമ്മദ് മകൻ മുജിബ് റഹ്മാൻ(50),പെരിയമ്പലം ആലിന്റകത്ത് കുഞ്ഞുമുഹമ്മദ് മകൻ സൈനുൽ ആബിദ്(37),പഞ്ചവടി താനപറമ്പിൽ മുഹമ്മദ് കുട്ടി മകൻ അബൂബക്കർ(47),എടക്കഴിയൂർ കൊളപറമ്പിൽ മുഹമ്മദലി മകൻ സൈഫുദ്ദീൻ(38)എന്നിവരാണ് അറസ്റ്റിലായത്.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Follow us on :
Tags:
Please select your location.