Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറ്റപ്പാടം പാലയ്ക്കൽ ക്ഷേത്രം പ്രതിഷ്‌ഠാദിന ഉത്സവം

20 Jun 2024 16:16 IST

WILSON MECHERY

Share News :




ആറ്റപ്പാടം : ഭക്തിയുടെ നിറവിൽ പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന ഉത്സവം ആഘോഷിച്ചു. തന്ത്രി ഡോ.എൻ.പി.ഷാജു, മേൽശാന്തി വി.കെ.സുധീർ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. അഷ്ടോത്തര ശത കലശാഭിഷേകം, മേളം എന്നിവയുണ്ടായി. ക്ഷേത്ര വളപ്പിൽ നിർമിച്ച ദേവിയുടെ ആറാട്ടുകുളം സമർപ്പണം തന്ത്രി നിർവഹിച്ചു. ഗുരുവായൂർ ദേവസ്വത്തിൽ നിന്നുള്ള ധനസഹായവും ഭക്തരുടെ സംഭാവനയും ഉപയോഗിച്ചാണ് 5 ലക്ഷം രൂപ ചെലവിൽ ആറാട്ടുകുളം സജ്ജമാക്കിയത്. അമൃതഭോജനത്തിലും നൂറുകണക്കിനു ഭക്തർ പങ്കാളികളായി. ക്ഷേത്ര സേവാസമിതി പ്രസിഡൻ്റ് കെ.കെ.വേലായുധൻ, സെക്രട്ടറി വി.ആർ.ബിജു, ട്രഷറർ കെ.ആർ.രമേശൻ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News