Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി എച്ചിന്റെ സ്വപ്നങ്ങൾ ഏറ്റെടുത്തവരാണ് അറബി അധ്യാപകർ ; പി പി ഷാഹുൽ ഹമീദ്

11 Feb 2025 17:36 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പിന്നാക്കക്കാരായ മുസ്ലിം ന്യൂനപക്ഷത്തിന്റെ പുരോഗമനം വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് വിശ്വസിക്കുകയും അതിനുവേണ്ടി ജീവിതത്തിലുടനീളം പ്രയത്നിക്കുകയും ചെയ്ത മഹാനായിരുന്നു സി എച്ച് മുഹമ്മദ് കോയ സാഹിബ്. അദ്ദേഹത്തിൻറെ സ്വപ്നങ്ങൾ അറബി അധ്യാപകർ ഏറ്റെടുത്തതാണ് ഇന്നു കാണുന്ന കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ ആണിക്കല്ല് എന്ന് പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ പി പി ഷാഹുൽ ഹമീദ് അഭിപ്രായപ്പെട്ടു.


തിങ്കളാഴ്ച പരപ്പനങ്ങാടി മദ്രസത്തുൽ ഇസ്ലാമിയയിൽ വച്ച് നടന്ന ഉപജില്ല അറബി അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇൻസ്പെക്ടർ ഓഫ് മുസ്ലിം എജുക്കേഷൻ മലപ്പുറം ഷൗക്കത്തലി വടക്കൻ അധ്യക്ഷനായിരുന്നു. ഇൻസ്പെക്ടർ ഓഫ് മുസ്ലിം വിമൻസ് എജുക്കേഷൻ മിന്നത്ത് ടീച്ചർ പരപ്പനങ്ങാടി ഉപജില്ല അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് സെക്രട്ടറിസി.കെ. മുസ്തഫ അബൂബക്കർ, മുജീബ് റഹ്മാൻ ചുള്ളിപ്പാറ, മുജാഹിദ് പനക്കൽ, അബ്ദുന്നാസർ മൂന്നിയൂർ,ഹഫ്സത്ത് ടീച്ചർ പാറക്കടവ്, ഷമീർ വാഴയൂർ, ഷബീർ വാഴക്കാട്, സിദ്ദീഖ് കുന്നത്തുപറമ്പ്, നസിയത്ത് ടീച്ചർ തിരുരങ്ങാടി, മുഹമ്മദ് അസ്ലം തിരുത്തി, അദീബ് മാസ്റ്റർ പരപ്പനങ്ങാടി, തുടങ്ങിയവർ സംസാരിച്ചു.


സർവീസിൽ നിന്നും വിരമിക്കുന്ന ടി.പി അബ്ദുറഹീം കുന്നത്ത് പറമ്പ്, സിദ്ദീഖ് കെ.എം പുത്തൻ കടപ്പുറം, അബ്ദുൽസലാം ചേലൂ പാടം, അബ്ദുൽ അസീസ് കളത്തിങ്ങൽ പാറ, മൊയ്തീൻകുട്ടി തിരൂരങ്ങാടി, എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. 

ജില്ലാ അധ്യാപക സാഹിത്യ മത്സരത്തിൽ ഉപജില്ലക്ക് വേണ്ടി പങ്കെടുത്ത അധ്യാപകരെ ഇൻസ്പെക്ടർ ഓഫ് മുസ്ലിം എജുക്കേഷൻ ഓഫീസർ ഷൗക്കത്തലി വടക്കൻ ആദരിച്ചു.


 അധ്യാപക ശാക്തീകരണത്തിനും അറബി - ഇംഗ്ലീഷ് ഭാഷാ ശേഷികൾ വർദ്ധിപ്പിക്കുന്നതിനുമായി ഉപയോഗിക്കാവുന്ന നൂതന വെബ്സൈറ്റുകൾ അപ്ലിക്കേഷനുകൾ എന്നിവയിൽ പുളിക്കൽ മദീനത്തുൽ ഉലൂം അറബി കോളേജ് അസിസ്റ്റൻറ് പ്രൊഫസർ കെ.മുഹമ്മദ് അമൻ അധ്യാപകരെ പരിശീലിപ്പിച്ചു. അറബി ഭാഷ ഭയം കൂടാതെ സംസാരിപ്പിക്കുന്നത് എങ്ങനെ എന്ന് "ഹയ്യാ നതകല്ലം" എന്ന സെഷനിലൂടെ സമീറ ടീച്ചർ പരപ്പനങ്ങാടി, റഹ്മ ടീച്ചർ തൊണ്ടക്കോടൻ എന്നിവർ അധ്യാപകർക്ക് പരിചയപ്പെടുത്തി.



Follow us on :

More in Related News