Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി മാന്നാർ ശാഖയിലെ ഗുരുദർശന കുടുംബയൂണിറ്റിൻ്റെ വാർഷികവും കുടുംബ സംഗമവും നടന്നു.

01 Dec 2024 11:53 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി : എസ്.എൻ.ഡി.പി യോഗം 2485-ാം നമ്പർ മാന്നാർ ശാഖയിലെ ഗുരുദർശന കുടുംബയൂണിറ്റിൻ്റെ വാർഷികവും കുടുംബ സംഗമവും നടന്നു.

ജോഷി വെളിംപറമ്പി ലിന്റെ വസതിയിൽ രാവിലെ 10 ന് കടുത്തുരുത്തി യൂണിയൻ കൗൺസിലർ വി.പി.ബാബു വടക്കേക്കര ഉദ്ഘാടനം ചെയ്തു .

ശാഖാ പ്രസിഡൻ്റ് കെ.പി.കേശവൻ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡൻ്റ്സുധ മോഹൻ, ശാഖാ വൈസ് പ്രസിഡൻ്റ് ഷാജു കുമാർ, സെക്രട്ടറി ബാബു ചിത്തിര ഭവൻ, യൂണിയൻ കമ്മിറ്റി മെമ്പർ ലാലി ശശി, കുടുംബയൂണിറ്റ് ചെയർമാൻ അജിനാഥ് ആനന്ദഭവൻ, ബിന്ദു മനോജ്, ഷൈല ബാബു, ഉഷ ഷാജി, സിനി ജയൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സിനി സെൻ ഏനാദി നയിച്ച പ്രഭാഷണവും നടന്നു. തുടർന്ന് ഉച്ചഭക്ഷണവും കുടുംബയൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികൾ കളും നടത്തി.



Follow us on :

More in Related News