Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2024 17:55 IST
Share News :
മുക്കം: ആദിവാസികളടക്കം നൂറ് കണക്കിന് രോഗികൾ ചികിത്സ തേടിയിരുന്ന കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ സൗകര്യംവേണ്ട രീതിയിൽ കാര്യക്ഷമതയിൽ നടക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാകുന്നു. ഇതോടെ നാശത്തിലേക്ക് നീങ്ങുന്നതായി പരക്കെ പരാതി ഉയർന്നു. പഞ്ചായത്ത് ഭരണവും, പുതിയ മെഡിക്കൽ ഓഫീസറും എന്നിവർ ചേർന്ന്നശിപ്പിച്ചുകൊണ്ടിരിക്കുകയാണന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്ത് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ ഈ സ്ഥാപനം കഴിഞ്ഞ ആറുമാസം മുമ്പ് വരെ വൈകുന്നേരം 6 മണി വരെ പ്രവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആരോടും ആലോചന നടത്താതെ ആശുപത്രിയുടെ സമയംരണ്ടു മണിയാക്കി കുറച്ചിരിക്കുകയാണ്., മൂന്നാമത്തെ ഡോക്ടറുടെ അഭാവമാണ് സമയം വെട്ടികുറച്ചെതെന്ന് അറിയുന്നു. ദിവസവും 300 ലേ റെ വിവിധതരത്തിലുള്ള രോഗികൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആശുപത്രിയാണിത്. എന്നാൽ ഇപ്പോൾഅമ്പതിൽ താഴെ പേർ മാത്രമാണ്ചികിത്സയ്ക്കായി എത്തുന്നത്, ഡോക്ടർമാരുടെ തമ്മിലടിയും ജീവനക്കാരുടെ ഐക്യം ഇല്ലായ്മയും ഈ ആശുപത്രിയെ ജനങ്ങളിൽ നിന്നും മാറ്റിനിർത്തുകയാണന്നാണ് പരക്കെയുള്ള മറ്റൊരുആക്ഷേപം ഉയർന്ന് വന്നിരിക്കുന്നത്.ആദിവാസികൾ ഉൾപ്പെടെ നിരവധി പേർ ചികിത്സയ്ക്കായി സമീപിച്ചിരുന്ന ഈ ആശുപത്രി ഇന്ന് വേണ്ടത്ര ചികിത്സാ സൗകര്യം ലഭ്യമാകാത്തതിനാൽ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ഗതികേടിലേക്ക് മാറിയിരിക്കയാണ്. കൃത്യസമയത്ത് ഡോക്ടർമാർ ഹാജറാവുന്നില്ല എന്ന പരാതിയുമുണ്ട്. അതേ സമയം മറ്റ് സൗകര്യങ്ങൾ ചെയ്യുന്നുമില്ല. കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ മുഴുവൻ സ്റ്റാഫിനെയും നിയമിച്ചിട്ടുണ്ട്, അതുപോലെ സർക്കാർ നിയമിച്ച രണ്ട് ഡോക്ടർമാർ നിലവിലുണ്ട്. പുറമേ പഞ്ചായത്ത് ഒരു ഡോക്ടറെ നിയമിക്കണമെന്ന് നിർദ്ദേശമുണ്ട്. ഇതിന്റെ ഭാഗമായി നിയമിച്ചിട്ടുള്ള ഡോക്ടർ പി എസ് സി ലഭിച്ചു പോയതോടെ വേക്കൻസി നികത്തേണ്ട പഞ്ചായത്ത് ഭരണസമിതിയും മെഡിക്കൽ ഓഫീസറും ഇന്റർവ്യൂ നടത്തി പുതിയ നിയമനം നടത്താൻ ശ്രമിക്കുന്നില്ല, അതോടൊപ്പം ആശുപത്രിയിൽ പഞ്ചായത്ത് തന്നെ നിയമിച്ച ലാബ് ടെക്നീഷ്യൻ നടത്തുന്ന ടെസ്റ്റുകൾ എല്ലാം തന്നെ തെറ്റായി രേഖപ്പെടുത്തുകയാണന്ന് പരാതി. മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങൾ പടരുമ്പോൾ മഞ്ഞപ്പിത്തം ഉള്ളയാൾക്ക് മഞ്ഞപ്പിത്തം ഇല്ലാത്തതായി മഞ്ഞപ്പിത്തം ഇല്ലാത്ത ആൾക്ക് മഞ്ഞപ്പിത്തം ഉള്ളതായി നിരവധിലാബ് റിപ്പോർട്ടുകൾ ലാബിൽ നിന്ന് ലഭിക്കുന്നതായും പരാതിയുണ്ട്, തെറ്റായ ലാബ് റിപ്പോർട്ട് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ലാബ്
പരിചയമുള്ള ക്വാളിഫൈഡ് ആയ ആളുകളെ ഇന്റർവ്യൂവിൽ നിന്നും മാറ്റി നിർത്തി തങ്ങൾക്ക് താല്പര്യമുള്ള ആളുകളെ ജോലിക്ക് നിയമിച്ച പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടാണ്ഇത്തരം തെറ്റായ റിപ്പോർട്ട് വരാൻ കാരണെമെന്ന് ഇടത് പക്ഷ അംഗങ്ങൾ ആരോപിച്ചു. ,അതിലുപരി ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് മാസംതോറും നൽകേണ്ട മരുന്നുകൾ ചില സ്വകാര്യ പാലിയേറ്റീവ് കമ്മിറ്റികളെ ഏൽപ്പിച്ച് അവർ നൽകുന്ന മരുന്നായി അവർ വീടുകളിൽ എത്തിച്ചു നൽകുകയാണ്, സർക്കാർ നൽകുന്ന മരുന്ന് ഇത്തരം സ്വകാര്യ വ്യക്തികൾക്ക് കൊടുത്ത് അവരുടെ ഇഷ്ടപ്രകാരം വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പ്രവണത ആദ്യമായിട്ടാണ് ഈ ആശുപത്രിയിൽ വരുന്നത്. ഇത് വലിയ അഴിമതിയും സർക്കാർ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ് ഇതിന് നേതൃത്വം നൽകുന്നതും മെഡിക്കൽ ഓഫീസർ തന്നെയാണ്, ഇത്തരം കാര്യങ്ങളെല്ലാം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി നിരവധി തവണ ഭരണസമിതി യോഗത്തെ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാൻ ഭരണസമിതി തയ്യാറാകുന്നില്ല എന്നാണ് പ്രതിപക്ഷ പരാതിപ്പെടുന്നത്. സ്വകാര്യ വ്യക്തികൾ നൽകുന്ന ചായ കൊടുക്കുന്ന ആളെ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമാക്കുകയാണ്, ആശുപത്രിയുടെ ഭൗതിക സാഹചര്യവുംവളരെ മോശപ്പെട്ട അവസ്ഥയിലാണ്, കുടുംബാരോഗ്യ കേന്ദ്രമാക്കിയ മാറിയ സമയത്ത് അവിടെ ഒരുക്കിയിരുന്ന മുഴുവൻ സൗകര്യങ്ങളും എല്ലാ അർത്ഥത്തിലും ഇല്ലാതാക്കിയിരിക്കുകയാണ്, ഈ മെഡിക്കൽ ഓഫീസറും പഞ്ചായത്ത് ഭരണസമിതിയും ജനങ്ങളോട് കാണിക്കുന്ന ഈ വെല്ലുവിളി അനുവദിച്ചു കൊടുക്കാനാവില്ല ഇതിനെതിരെ ആരോഗ്യവകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി സന്ദർശിച്ച കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ട ഇടതുപക്ഷ മുന്നണി മെമ്പർമാർ എൻ െലറ്റ് ന്യൂസിനോട് പറഞ്ഞു, മെമ്പർമാരായ കെ പി ഷാജി കെ ശിവദാസൻ,എം.ആർ സുകുമാരൻ, കെ കെ നൗഷാദ്, ഇ പി അജിത്ത്, ശ്രുതി കമ്പളത്ത്, എന്നിവരാണ് ആശുപത്രി സന്ദർശിച്ച് ജനങ്ങളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞത്.
Follow us on :
Tags:
More in Related News
Please select your location.