Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഖിലേന്ത്യാ സഹകരണ വാരാഘോഷം; വൈക്കം അർബൻ വെൽഫെയർ സഹകരണ ബാങ്കിന് വൈക്കം താലൂക്കിലെ മികച്ച സംഘത്തിനുള്ള പുരസ്കാരം

06 Jan 2026 21:28 IST

santhosh sharma.v

Share News :

വൈക്കം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി വൈക്കം സഹകരണ സർക്കിൾ യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടന്ന താലൂക്ക് തല സമ്മേളനത്തിൽ വച്ച് താലൂക്കിലെ ഏറ്റവും മികച്ച സഹകരണ സംഘത്തിനുള്ള പുരസ്കാരം വൈക്കം അർബൻ വെൽഫെയർ സഹകരണ ബാങ്ക് നേടി. ബാങ്കിനുള്ള പുരസ്കാരം സഹകരണ സംഘം ജില്ലാ ജോയിൻ്റ് രജിസ്ട്രാർ ജയമ്മ പോളിൽ നിന്ന് സംഘം സെക്രട്ടറിയും ഡയറക്ടർ ബോർഡംഗങ്ങളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ റ്റി.സി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. താലൂക്കിലെ മികച്ച സഹകാരിക്കുള്ള അവാർഡ് വൈക്കം അർബൻ ഫെൽഫയർ ബാങ്ക് പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരന് ലഭിച്ചു. സഹകരണ ജോയിൻ്റ് രജിസ്ട്രാർ ചടങ്ങിൽ വച്ച് പുരസ്കാരം നൽകി ആദരിച്ചു. ജനപ്രതിനിധികളും സഹകരണമേഖലയിലെ പ്രമുഖരും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.



Follow us on :

More in Related News