Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2025 08:36 IST
Share News :
അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ അതിർത്തി സംഘർഷം ഉച്ചസ്ഥായിയിൽ. ഒക്ടോബർ 9 ന്, കാബൂൾ, ഖോസ്റ്റ്, ജലാലാബാദ്, അഫ്ഗാനിസ്ഥാനിലെ പക്തിക എന്നിവിടങ്ങളിൽ ടിടിപി മേധാവി നൂർ വാലി മെഹ്സൂദിനെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നിരവധി വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.
ഈ വ്യോമാക്രമണങ്ങൾക്ക് അഫ്ഗാനിസ്ഥാൻ കഴിഞ്ഞ ദിവസം തിരിച്ചടിച്ചു.
ഇന്നലെ രാത്രിയോടെ കുനാർ പ്രവിശ്യകളിലെ ഡ്യൂറണ്ട് ലൈനിന് സമീപമുള്ള പാകിസ്ഥാൻ സൈനിക പോസ്റ്റുകളിലാണ് ആക്രമണം ഉണ്ടായത്.
അഫ്ഗാനിസ്ഥാൻസൈന്യം നിരവധി പാകിസ്ഥാൻ പോസ്റ്റുകൾ പിടിച്ചെടുത്തു. റബ് ജാജി ജില്ലയിൽ ഇന്നും രാ അഫ്ഗാൻ അതിർത്തി സേനയും പാകിസ്ഥാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
താലിബാൻ ഭരണകൂടത്തിന്റെ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി എട്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ സമയത്താണ് പാകിസ്ഥാൻ അഫ്ഗാൻ പ്രദേശങ്ങളിൽ ഈ വ്യോമാക്രമണങ്ങൾ നടത്തിയത്.
അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുത്. ഇന്ത്യയുമായും പാകിസ്ഥാനുമായും ഞങ്ങൾ മികച്ച ബന്ധം ആഗ്രഹിക്കുന്നു, പക്ഷേ ഇത് ഏകപക്ഷീയമാകാൻ കഴിയില്ല. ആരെങ്കിലും അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർ സോവിയറ്റ് യൂണിയനോടും അമേരിക്കയോടും നാറ്റോയോടും ചോദിക്കണം, അവർക്ക് മനസ്സിലാക്കാൻ കഴിയും.താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.