Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇത് ഞാൻ.: ശരിക്കും ഒറിജിനൽ. യുഎസ് അംബാസഡർക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് നെതന്യാഹു

18 Mar 2026 09:25 IST

Enlight News Desk

Share News :

ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിക്കൊപ്പമുള്ള വീഡിയോയാണ് നെതന്യാഹു പങ്കുവച്ചിരിക്കുന്നത്.

ഇതും എ ഐ തന്നെയെന്ന് !


താൻ ഇപ്പോൾ ജീവനോടെ ഇല്ലെന്ന പ്രചരണത്തിനിടെ വീണ്ടും പുതിയ വീഡിയോയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമായുള്ള സംഘർഷത്തിനിടയിൽ താൻ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വൈറൽ പ്രചരണങ്ങൾക്കിടെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ചൊവ്വാഴ്ച മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തു, ഇത്തവണ ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിക്കൊപ്പമുള്ള വീഡിയോയാണ് നെതന്യാഹു പങ്കുവച്ചിരിക്കുന്നത്.

ഞാൻ ജീവിച്ചിരിക്കുന്നുവെന്ന് പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് ഓരോ കൈയിലേയും അഞ്ച് വിരലുകൾ ഉപയോഗിച്ച് കൈ കുലുക്കുന്നുമുണ്ട്.

മുൻ ദൃശ്യങ്ങൾ AI-യിൽ നിർമ്മിച്ചതാണെന്ന് സൂചിപ്പിക്കുന്ന വൈറൽ പോസ്റ്റുകൾക്ക് നേരെയുള്ളമറുപടി കൂടിയാണ് ഈ പരാമർശം, 

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ നേതാവിനെ പരിശോധിക്കാൻ തന്നെ അയച്ചതായി തമാശ പറഞ്ഞ ഹക്കബിയുമായി നെതന്യാഹു നടന്ന് സംസാരിക്കുന്നതാണ് ഏറ്റവും പുതിയ വീഡിയോയിൽ ഉള്ളത്.

പരിക്കേറ്റ നിലയിൽ നെതന്യാഹുവിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഊഹാപോഹങ്ങൾ ശക്തമായത്. പിന്നീട് താൻ ജീവിച്ചിരിപ്പുണ്ടെന്ന് കാട്ടി പുറത്ത് വിട്ട വീഡിയോകൾ എ ഐ നിർമ്മിതമാണെന്ന് സമൂഹ മാധ്യമങ്ങളും, എ ഐ വിദ്​ഗ്ധരും അഭിപ്രായപെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് താൻ ജീവിക്കുന്നുവെന്ന പുതിയ തെളിവുമായി രം​ഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇതും എ ഐ തന്നെയെന്നപ്രചരണവും ആരംഭിച്ചിട്ടുണ്ട്.


Follow us on :

More in Related News