Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടകരയിൽ നിക്ഷേപകൻ തീ കൊളുത്തി മരിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

31 May 2026 10:43 IST

NewsDelivery

Share News :

കോഴിക്കോട്- വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ നിക്ഷേപകൻ തീ കൊളുത്തി മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സഹകരണ ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ രണ്ട് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഇബ്രാഹിം ഹാജിയുടെ ആത്മഹത്യയിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാണ് പൊലീസ് നീക്കം. ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

താൻ മരിക്കുകയാണെങ്കിൽ സൊസൈറ്റി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുധീർ കുമാർ, നിലവിലെ പ്രസിഡന്റ് ബഷീർ തുടങ്ങിയവരാണ് ഉത്തരവാദികളെന്ന് ഇബ്രാഹിം ഹാജി ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു. നിക്ഷേപമായും കടമായും നൽകിയ 75ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് ആരോപണം. തനിക്ക് നേരെ വധശ്രമം ഉണ്ടായെന്നും സന്ദേശത്തിൽ ഇബ്രാഹിം ഹാജി പറയുന്നുണ്ട്. ആത്മഹത്യ ശ്രമം നടന്നതിന് പിന്നാലെ സുധീർ കുമാർ ഒളിവിൽ പോയിരുന്നു. കടത്തനാട് സൊസൈറ്റി കേന്ദ്രീകരിച്ച് നടന്ന നിക്ഷേപ തട്ടിപ്പിലേക്കും അന്വേഷണം നീളും.

Follow us on :

More in Related News