Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേനൽ മഴ:ഒരുമനയൂർ ലോക്ക് സ്ഥിരമായി തുറക്കണം..

30 May 2026 20:45 IST

MUKUNDAN

Share News :

ചാവക്കാട്:വേനൽ മഴ തുടരുന്ന സാഹചര്യത്തിൽ ഒരുമനയൂർ ലോക്ക് സ്ഥിരമായി തുറക്കണമെന്ന് എസ് ടി യു സംസ്ഥാന നേതൃസമിതി അംഗം വി.പി.മൻസൂർ അലി ആവശ്യപ്പെട്ടു.ഒരുമനയൂർ ലോക്ക് തുറന്നില്ലെങ്കിൽ മഴ കനക്കുന്നതോടുകൂടി ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്,കടപ്പുറം ഗ്രാമ പഞ്ചായത്ത്,ചാവക്കാട് നഗരസഭ എന്നീ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകും.ഒരു മഴ പെയ്തതോടുകൂടി ഒരുമനയൂർ ലോക്കിൻ്റെ പരിസരപ്രദേശങ്ങളിലെ വീടുകൾക്ക് ചുറ്റും ഇപ്പോൾ തന്നെ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്.അധികൃതർ അടിയന്തിര നടപടിയെടുക്കണമെന്നും മൻസൂർ അലി ആവശ്യപ്പെട്ടു.

Follow us on :

More in Related News