Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2026 20:35 IST
Share News :
ഗുരുവായൂർ:ഗുരുവായൂരെത്തുന്ന ഭക്തർക്ക് സുഖക്ഷേത്ര ദർശനം ഒരുക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ സംവിധാനം(വെർച്വൽ ക്യൂ) നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് പറഞ്ഞു.ദേവസ്വം ആവിഷ്കരിച്ച ഫേയ്സ് ആപ്പ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വെർച്വൽ ക്യൂ.ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം കൂടി പാലിച്ചാണ് ഈ വെർച്വൽ ക്യൂ നടപ്പിലാക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.ദേവസ്വം അക്കൗണ്ട്സ് വിഭാഗം പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ചതായും അദ്ദേഹം പറഞ്ഞു.ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,സി.മനോജ്,എം.യു.ഷിനിജ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.