Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Mar 2026 09:26 IST
Share News :
പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി അമേരിക്ക. ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയെന്ന് ഡോണൾഡ് ട്രംപ്. യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും, ഇറാനിൽ പുതിയൊരു സംഘം നേതാക്കൾ ഉദയം ചെയ്തുവെന്നും അവരാണ് കരാർ ഉണ്ടാക്കാൻ പോകുന്നതെന്നും ട്രംപ് പറഞ്ഞു.
എന്നാൽ ഇറാൻ പ്രതിനിധികളിൽ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന്, താൻ ആരെയും വിശ്വസിക്കാറില്ലെന്നും എന്നാൽ ഇപ്പോൾ “ശരിയായ ആളുകളുമായാണ്” ചർച്ചകൾ നടക്കുന്നത് എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
Follow us on :
Tags:
More in Related News
Please select your location.