Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 20:26 IST
Share News :
അഡ്വ. ജോണ്‍ നിധിന്‍ തോമസിനെ ആദരിക്കും
പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ തൃശൂര്‍ എറണാകുളം ശാഖകളുടെ ആദരവ് മുന്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡണ്ടും, ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാനും, സാമൂഹിക, ജീവ കാരുണ്യ പ്രവര്‍ത്തകനുമായ അഡ്വ. ജോണ്‍ നിധിന്‍ തോമസിന്. സൗജന്യ നേത്ര മെഡിക്കല്‍ ക്യാമ്പുകള്‍, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായ പദ്ധതി, സൗജന്യ മരുന്ന് വിതരണം, കൃത്രിമ കാല്‍ വിതരണം എന്നിങ്ങനെ ജോണ്‍ നിധിന്‍ തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ സാമൂഹിക ജീവകാരുണ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ആദരവ് നല്‍കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരമുള്ള ഏക ആത്മീയ സര്‍വ്വകലാശാലയാണ് പ്രജാ പിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ കൊച്ചി നെടുമ്പാശ്ശേരി ശാഖയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി ബ്രഹ്മകുമാരീസ് രാജയോഗ ഭവന്‍ റിട്രീറ്റ് സെന്ററില്‍ ഞായറാഴ്ച രാവിലെ 10ന് സംഘടിപ്പിക്കുന്ന ആദരണ സമ്മേളനത്തില്‍ ബ്രഹ്മകുമാരീസ് തൃശൂര്‍, എറണാകുളം ജില്ലാ ശാഖകളുടെ ഡയറക്ടര്‍ രാജയോഗിനി ബ്രഹ്മകുമാരി രാധാ ബഹന്‍ജി അധ്യക്ഷത വഹിക്കും. ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.