Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 18:10 IST
Share News :
പേരാമ്പ്ര: സി.പി.എം-ബി.ജെ.പി രഹസ്യ ബാന്ധവം തുറന്നു പറഞ്ഞ പി.വി അൻവർ എം.എൽ.എ ക്കെതിരെ സി.പി.എം നടപടി എടുത്തത് ബി.ജെ.പി യുടെ പ്രീതി പിടിച്ചുപറ്റാനാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി സി.പി.എ. അസീസ്.അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ്കമ്മറ്റി സംഘടിപ്പിച്ച മുൻമുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്കോയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഇ.കെ. അഹമ്മദ് മൗലവി അധ്യക്ഷനായി.നിയോജകമണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് ആർ.കെ. മുനീർ മുഖ്യ പ്രഭാഷണം നടത്തി.കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി സി.എച്ച് അനുസ്മരണ
പ്രഭാഷണം നടത്തി.വി.വി.എം. ബഷീർ, കെ.എം. മുഹമ്മദ്,കെ. റഫീഖ്,എം.പി. അമ്മത്,സി നാസർ,
കെ.എം. മുഹമ്മദ്,കെ.എം. സക്കറിയ,എൻ.കെ. അഷ്‌റഫ്,പി.പി.കെ. അബ്ദുള്ള,കെ.എം. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.