Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2024 15:03 IST
Share News :
കോട്ടയം: കോട്ടയം വാഴൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. കുമരകം സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ദേശീയപാത 183 -ൽ വാഴൂരിന് സമീപം ചേന്നംപ്പള്ളിയിലാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് ടോറസ് ലോറിയിൽ ഇടിച്ച് ശേഷം ക്രാഷ് ബാരിയറിൽ കാർ തട്ടിൽനിന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കാർ ടോറസ് ലോറിയുടെ ടയറിൽ ഇടിച്ച ശേഷം വട്ടം കറങ്ങി ക്രാഷ് ബാരിയറിൽ ഇടിച്ചുനിന്നതിനാലാണ് ചേന്നംപള്ളി തോട്ടിലേക്ക് വീഴാതെ രക്ഷപ്പെട്ടത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. ശബരിമലയ്ക്ക് പോയി മടങ്ങി വരുകയായിരുന്ന കുമരകം സ്വദേശികളായ ആറ് തീർത്ഥാടകർ വാഹനത്തിൽ ഉണ്ടായിരുന്നു. മൂന്ന് കുട്ടികൾ അടക്കമുള്ളവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു കുട്ടിക്ക് നിസ്സാര പരികേറ്റിട്ടുണ്ട്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു.
Follow us on :
Tags:
More in Related News
Please select your location.