Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിറവം റോഡിൽ ട്രെയിനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വിഷം കഴിച്ചതെന്ന് സൂചന.

01 May 2025 17:18 IST

santhosh sharma.v

Share News :

വൈക്കം : ട്രെയിനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് വിഷം കഴിച്ചതെന്ന് സൂചന. ബുധനാഴ്ച വൈകിട്ട് 4 മണിയോടെ പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ ലോക്‌മാന്യ തിലക് - കന്യാകുമാരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിലാണ് കർണ്ണാടക സ്വദേശിയായ റഫീക്ക് (38) നെ മരിച്ച നിലയിൽ റെയിൽവേ പോലീസ് കണ്ടെത്തിയത്. ഇയാൾ ഗോവയിൽ കൺസ്ട്രക്ഷൻ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസം നിർമ്മാണ പ്രവർത്തനത്തിനിടെ കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിന്നും താഴെ വീണ് ഇയാളുടെ സുഹൃത്ത് മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗോവ പോലീസ് ഇയാളെ അന്വോഷിച്ച് നടക്കുന്നതിനിടെയാണ് യുവാവിനെ ട്രെയിനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ട്രെയിനിൽ കയറിയ ശേഷം ഉറങ്ങാൻ കിടന്ന യുവാവിന് പിന്നീട് അനക്കമില്ലാതിരുന്നതായി സഹയാത്രികർ പറയുന്നു. വീട്ടുകാർ ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതിനെ തുടർന്ന് റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പിറവം റോഡ് സ്റ്റേഷനിൽ ട്രെയിൻ എത്തിയതിനെ തുടർന്ന് പോലീസ് പരിശോധിച്ചപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വ്യാഴാഴ്ച വൈകിട്ട് മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.

Follow us on :

More in Related News