Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2025 16:43 IST
Share News :
തലയോലപ്പറമ്പ്: മൂന്നര വയസുകാരൻ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് 2024, കലാം വേൾഡ് റെക്കോർഡ് 2024 എന്നിവ കരസ്ഥമാക്കി. തലയോലപ്പറമ്പ് പുത്തൻപുരയിൽ നുഫൈലിൻ്റെയും സുമയ്യയുടെയും മകൻ അദ്നാൻ മുഹമ്മദാണ് ഈ നേട്ടം സ്വന്തമാക്കിയത്. 48 ഏഷ്യൻ രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും 57 സെക്കൻ്റുകൊണ്ട് വിശദീകരിച്ചതിനാണ്
ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന രീതിയിൽ അദ്നാൻ ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.
പച്ചക്കറികൾ പഴങ്ങൾ, ശരീരഭാഗങ്ങൾ, മൃഗങ്ങൾ, വാഹനങ്ങൾ, പക്ഷികൾ എന്നിവയെ തിരിച്ചറിഞ്ഞ് പേരിട്ടതിനാണ് കലാം വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത്. കൂടാതെ കേരളത്തിലെ 14 ജില്ലകൾ, 7 ഭൂഖണ്ഡങ്ങൾ, 5 സമുദ്രങ്ങൾ, ലോകത്തിലെ 5 മഹാതടാകങ്ങൾ, 10 ദേശീയ ചിഹ്നങ്ങൾ, ലോകത്തിലെ 7 അത്ഭുതങ്ങൾ, 5 ഗ്രഹങ്ങൾ എന്നിവയുടെ പേരുകളും ഈ മൂന്നര വയസ്സുകാരൻ ഓർമ്മിക്കുന്നു. അധികൃതർ ഇതിൻ്റെ പരിശോധന പൂർത്തികരിച്ച് കഴിഞ്ഞ ജനുവരി 20നാണ് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്.തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇതിൻ്റെ സർട്ടിഫിക്കറ്റുകളും മെഡലുകളും അദ്നാന് ലഭിച്ചത്. ഓൺലൈനായി പ്രീ സ്‌കൂളിൽ നിരവധി അറിവുകൾ നേടി കൂടാതെ മാതാവിലൂടെയും ചുറ്റുമുള്ള അനുഭവങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ് ഫോമിൽ നിന്നുള്ള പഠനവുമാണ് അദ്നാന് ഈ രണ്ട് അവാർഡുകളും നേടാൻ സാധിച്ചത്. കുട്ടികൾ മൊബൈൽ ഫോണിന് വശംവദരാകുന്ന ഈ കാലഘട്ടത്തിലും അറിവുകൾ കരസ്ഥമാക്കി കുഞ്ഞുങ്ങൾക്കിടയിൽ മാതൃകയായി മാറുകയാണ് അദ്നാൻ മുഹമ്മദ് എന്ന മൂന്നര വയസ്സുകാരൻ.
Follow us on :
Tags:
More in Related News
Please select your location.