Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വകാര്യബസ് കണ്ടക്ടറും ടാങ്കര്‍ ലോറി ഡ്രൈവറും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും.

17 Sep 2025 18:17 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സ്വകാര്യബസ് കണ്ടക്ടറും ടാങ്കര്‍ ലോറി ഡ്രൈവറും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ഇന്നലെ കുറുപ്പന്തറ കവലയ്ക്ക് സമീപത്താണ് സംഭവം. തലയോലപ്പറമ്പ് മുതല്‍ ടാങ്കര്‍ ലോറി കോട്ടയത്തേക്ക് പോകുകയായിരുന്ന അലക്‌സ്‌മോന്‍ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിന് മുന്നിലൂടെ കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു. വേഗത കുറഞ്ഞ നിലയില്‍ പോയ ടാങ്കര്‍ ലോറി ബസിനെ മറികടക്കാന്‍ അനുവദിക്കാതെ വലതുവശത്തേക്ക് വെട്ടിച്ചാണ് സഞ്ചരിച്ചതെന്ന് പറയുന്നു. മാന്നാര്‍ ജങ്ഷന് സമീപംവെച്ച് സ്വകാര്യ ബസ് ലോറിയെ മറികടന്നു മുന്നോട്ട്‌പോയി. തുടർന്ന് ആപ്പാഞ്ചിറ സ്‌റ്റോപ്പില്‍വെച്ച് ലോറി ബസിനെ മറികടന്നു. തുടര്‍ന്ന് എതിര്‍ദിശയില്‍നിന്ന് വാഹനം വരാത്ത സമയത്തും ബസിനെ കടത്തിവിടാതെ തടസ്സമുണ്ടാക്കിയാണ് ടാങ്കര്‍ ലോറി സഞ്ചരിച്ചതെന്ന് പറയുന്നു. മുട്ടുചിറ പട്ടാളമുക്കിന് സമീപം വെച്ച് ബസ് ജീവനക്കാര്‍ ഇത് ചോദ്യം ചെയ്തു. ടാങ്കര്‍ ലോറി ഡ്രൈവറും ബസ് കണ്ടക്ടറും തമ്മില്‍ ഇതുസംബന്ധിച്ച് വാക്കേറ്റമുണ്ടായി. ഇരുവരും തമ്മില്‍ കയ്യാംങ്കളിക്കും ശ്രമമുണ്ടായി. ഇതിനിടെ ലോറിയുടെ വലതുവശത്തെ ഗ്ലാസ് തകര്‍ന്നു. തുടര്‍ന്ന് ബസ് മുന്നോട്ടു പോയെങ്കിലും കുറുപ്പന്തറയ്ക്ക് സമീപംവെച്ച് ബസിനെ മറികടന്നെത്തിയ ലോറിയുടെ ഡ്രൈവര്‍ വീണ്ടും കണ്ടക്ടറുമായി വാക്കേറ്റമുണ്ടായി. ബസിന്റെ വലതുവശത്തെ ഗ്ലാസും ഇതിനിടെ തകര്‍ന്നു. ഇരുകൂട്ടര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല.

Follow us on :

More in Related News