Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം തൂവൂരിൽ ലോറിയില്‍ നിന്ന് മരത്തടികള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു

17 Jan 2025 20:38 IST

Jithu Vijay

Share News :

മലപ്പുറം : ലോറിയില്‍ നിന്ന് മരത്തടികള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ് മരിച്ചത്. തുവ്വൂർ ഐലാശ്ശേരിയില്‍ ഇന്ന് രാവിലെ 9മണിയോടെയാണ് സംഭവം. മരമില്ലിലേക്ക് ലോറിയില്‍ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.


മരങ്ങള്‍ ലോറിയില്‍ നിന്ന് താഴെയിറക്കാനുള്ള ശ്രമത്തിലായിരുന്നു ഷംസുദ്ദീൻ. ഇതിനായി ലോറിക്ക് മുകളില്‍ കയറി കയർ അഴിച്ചു. ഇതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു. താഴെ വീണ ഷംസുദ്ദീൻ്റെ ദേഹത്തേക്ക് മരത്തടികള്‍ ഓരോന്നായി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു ജോലിക്കാർ ഉടൻ തന്നെ ഷംസുദ്ദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷംസുദ്ദീൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Follow us on :

More in Related News