Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് പെരുമ്പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാതെ ബധിര, മൂക ഗൃഹനാഥൻ ഉൾപ്പടെയുള്ള അഞ്ചംഗ കുടുംബം.

20 Jan 2025 18:59 IST

santhosh sharma.v

Share News :

വൈക്കം: ബധിരനും, മൂകനുമായ ഗൃഹനാഥൻ ഉൾപ്പടെ അഞ്ചംഗ കുടുംബം പെരുമ്പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാതെ ഭീതിയിൽ.

വൈക്കം ദളവാക്കുളം ബസ്റ്റാൻ്റിന് സമീപം പെരുഞ്ചില്ല തോടിനോട് ചേർന്ന് താമസിക്കുന്ന പണ്ടാരച്ചിറ വീട്ടിൽ വേണുഗോപാൽ ഭാര്യ ഉഷ,സഹോദരൻ അയ്യപ്പൻ, സഹോദര ഭാര്യ ഓമന, സഹോദര പുത്രി ശ്രീലക്ഷ്മി എന്നിവരാണ് 

പുറത്തിറങ്ങാതെ ദിവസങ്ങളായി ഭീതിയിൽ വീടുകളിൽ കഴിയുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ ഭീമൻ പെരുമ്പാമ്പ് പുരയിടത്തിൽ ഉള്ളതിനാൽ കോഴി, മുയൽ തുടങ്ങി വളർത്തുമൃഗങ്ങളെ തുറന്ന് വിടാതെ കൂട്ടിലടച്ചാണ് വീട്ടുകാർ സംരക്ഷിക്കുന്നത്. ഫയർഫോഴ്സ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇതിൻ്റെ ഫോട്ടോ അയച്ച് നൽകാനാണ് ആവശ്യപ്പെട്ടതെന്ന് വീട്ടുകാർ പറയുന്നു. ഫോറസ്റ്റ് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്. ഒരാഴ്ചയിലധികമായി പെരുമ്പാമ്പ് ശല്യം രൂക്ഷമാണെന്നും സന്ധ്യ കഴിഞ്ഞാൽ വീടിൻ്റെ ജനലുകളും വാതിലും തുറക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും കുടുംബംഗങ്ങൾ ഭയത്തോടെ പറയുന്നു.



Follow us on :

More in Related News