Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടതി സമുച്ചയം നിർമ്മിക്കാൻ 51 സെന്റ് ഭൂമി കൂടി അനുവദിച്ചു

28 Nov 2024 11:22 IST

Anvar Kaitharam

Share News :

കോടതി സമുച്ചയം നിർമ്മിക്കാൻ 51 സെന്റ് ഭൂമി കൂടി അനുവദിച്ചു


പറവൂർ: പറവൂരിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കാൻ 51 സെന്റ് ഭൂമി കൂടി അനുവദിച്ചു. കോടതി കെട്ടിടങ്ങൾ നിർമിക്കാനായി 2017ൽ സർക്കാർ 50 സെൻ്റ് സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ അനുവദിക്കപ്പെട്ട സ്ഥലത്ത് സൗകര്യപ്രദമായ രീതിയൽ കെട്ടിടം നിർമിക്കാനാകില്ലെന്ന ആക്ഷേപവുമായി ഒരു വിഭാഗം അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്നുണ്ടായ കോടതി ഉത്തരവിൻ്റെ വെളിച്ചത്തിലാണ് ഒരേക്കറിലധികം സ്ഥലം അനുവദിച്ച് ഇപ്പോൾ സർക്കാർ തീരുമാനം ഉണ്ടായത്.

ട്രഷറിക്കായി നേരത്തെ അനുവദിച്ച 15 സെൻ്റ് സ്ഥലവും ഇപ്പോൾ സർക്കാർ അനുവദിച്ച സ്ഥലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അഡീഷനൽ ജില്ലാ കോടതിയടക്കം പത്തോളം കോടതികൾ, അനുബന്ധ ഓഫീസുകൾ, ബാർ അസോസിയേഷൻ ഹാൾ, അഡ്വക്കേറ്റ്സ് ക്ലർക്ക് ഹാൾ, ജുഡീഷ്യൽ ഓഫീസർമാർക്കുള്ള വിശ്രമകേന്ദ്രം, ലൈബ്രറി, വീഡിയോ കോൺഫറൻസ് ഹാൾ എന്നിവ പുതിയ കോടതി സമുച്ചയത്തിലുണ്ടാകും.

Follow us on :

More in Related News