Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2025 12:10 IST
Share News :
കോഴിക്കോട്: ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോസ്‌പേം ടാക്സോണമി (ഐ .എ.എ.ടി)യുടെ 35-മത് വാർഷിക കോൺഫറൻസും അന്തർദേശീയ സിബോസിയവും നവംബർ 21,22,23 തീയതികളിലായി ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ വെച്ച് നടത്തപ്പെടുന്നു. ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ 21 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് കോളേജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നിർവഹിക്കും.
കോൺഫറൻസിൽ യൂ.എസ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കാഞ്ചി എൻ.ഗാന്ധി, യു.കെ എഡിൽബെറോ റോയൽ ബോട്ടാണിക് ഗാർഡൻസിലെ ഡോ. മൈക്കിൾ മുള്ളർ, ജപ്പാൻ നാഷണൽ മ്യൂസിയം ഓഫ് നേച്ചർ ആൻ്റ് സയൻസിലെ പ്രൊഫ. മസാഹിറോ കാറ്റോ, ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ ഡോ.മാർക്ക് എ. സ്പെൻസർ, കോസ്‌റ്ററിക്കയിൽ നിന്നുള്ള പ്രൊഫ.കാർലോസ് മോയ റോക്ക്, ശ്രീലങ്ക പെരാദെനിയ സർവകലാശാലയിലെ പ്രൊഫ ദീപ്‌തി യാക്കൻഡവാല ഉൾപ്പെടെ നിരവധി പ്രമുഖ സസ്യ വർഗീകരണ ശാസ്ത്രഞ്ജർ പങ്കെടുക്കുന്നതാണ്.
രാജ്യത്തെ പ്രമുഖ ഗവേണകേന്ദ്രങ്ങൾ, സർവകലാശാലകൾ, കോളേജുകൾ എന്നിവിടങ്ങളിൽ നിന്നായി 325 പ്രതിനിധികളും മുപ്പതോളം ശാസ്ത്രഞ്ജരും പങ്കെടുക്കും.
സസ്യവർഗീകരണ ശാസ്ത്രത്തിലെ നൂതന പ്രവണതകൾ, ആൻജിയോസ്പേം സിസ്റ്റമാറ്റിക്സിലെ നവീന പുരോഗതികൾ, മോളിക്യൂലർ ഫൈലോജെനിറ്റിക്സ്. എതനോബോട്ടണി, ജൈവവൈവിധ്യ സംരക്ഷണം. കാലാവസ്ഥാ വ്യതിയാനവും സസ്യങ്ങളിലെ പൊരുത്തപ്പെടലും, ഡിജിറ്റൽ ടാക്സോണമിയും ആപ്ലിക്കേഷനും, ഇക്കണോമിക് ബോട്ടണിയും പരിസ്‌ഥിതിയും, സസ്യ-മൃഗ ബന്ധങ്ങളും പരിസ്ഥിതിയിലെ ആവാസ വ്യവസ്ഥയും തുടങ്ങി പതിനൊന്നോളം വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതാണ്. ഓരോ വിഷയത്തിലും മികച്ച പേപ്പറുകൾക്ക് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ ടാക്സോണമിയിൽ മികച്ച സംഭാവനകൾ നല്കിയിട്ടുള്ള വ്യക്തികളെ ആദരിക്കുന്നു.തിരുവനന്തപുരം ജെ.എൻ.ടി.ബി.ജി.ആറിലെ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. മാത്യു ഡാനിന് വൈ.ഡി ത്യാഗി ഗോൾഡ് മെഡലും, ശ്രീനഗർ കാശ്മീർ സർവകലാശാലയിലെ ഡോ.അൻസാർ എ.ഖുരുവിന് വി.വി ശിവരാജൻ ഗോൾഡ് മെഡലും സമ്മാനിക്കും. ചടങ്ങിൽ ഐ.എ.എ.ടി യുടെ മറ്റ് പത്ത് പുരസ്‌ാരങ്ങളും സമർപ്പിക്കുന്നതാണ്.
23 വെള്ളിയാഴ്ച വൈകിട്ട് കോൺഫറൻസ് സമാപിക്കും. 24 ന് പ്രതിനിധികൾക്ക് വയനാട് സന്ദർശിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു.
പത്രസമ്മേളനത്തിൽ ഫാ. ഡോ. ബിജു ജോസഫ് (പ്രിൻസിപ്പാൾ), ഡോ. സന്തോഷ് നമ്പി (സെക്രട്ടറി ഓഫ് IAAT), ഡോ. ഡൽസ് സെബാസ്റ്റ്യൻ (ബോട്ടണി വിഭാഗം HOD), ഡോ. സതീഷ് ജോർജ് (വൈസ് പ്രിൻസിപ്പാൾ), ഡോ.മനുദേവ് കെ എം, ഓർഗനൈസിങ് സെക്രട്ടറി, IAAT, പ്രൊഫ. ചാർലി കട്ടക്കയം (PRO, ദേവഗിരികോളേജ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.